80ൽപ്പരം താമരയിനങ്ങൾ, താമരപ്പൂങ്കാവനമായി പ്രയാഗവീട്

lotus
രാജശ്രീ താമരത്തോട്ട‌ത്തിൽ
SHARE

താമരയുടെ തറവാടെന്നു തോന്നും തൃശൂർ തൃപ്രയാർ 'പ്രയാഗ' വീട് കണ്ടാൽ. ചെറുതും വലുതു മായ ജലസംഭരണികളിൽ 80നു മേൽ താമരയിനങ്ങള്‍ പൂവിട്ടുനില്‍ക്കുന്നു. വീട്ടമ്മയായ രാജശ്രീയും ഭർത്താവ് പ്രേംകുമാറുമാണ് ഇവയെല്ലാം പരിപാലിച്ചു പോരുന്നത്. 

ഗൾഫിൽനിന്നു ജോലി മതിയാക്കി 10 വര്‍ഷം മുൻപ് തിരിച്ചുവന്നതാണ് സിവില്‍ എന്‍ജിനീയർ രാജശ്രീ. വീട്ടിലെ ഉദ്യാനത്തിൽ മറ്റു പൂച്ചെടികൾക്കൊപ്പം അലങ്കാരപ്പൊയ്കയിൽ നാടൻ താമരയും ഉണ്ടായിരുന്നു. ഒരു വർഷം മുൻപാണ് നൂതന ഇനങ്ങള്‍ വളർത്താൻ തുടങ്ങിയത്. ഓൺലൈൻ ആയി ആദ്യം വരുത്തിയ ഇനം നന്നായി വളർന്നു പൂവിട്ടപ്പോൾ തുടര്‍ന്ന് കിട്ടാവുന്നത്ര സങ്കരയിനങ്ങള്‍ ശേഖരിച്ചു. 300 രൂപ മുതൽ 9000 രൂപ വരെ വിലയുള്ളവ ഇക്കൂട്ടത്തിലുണ്ട്. സഹസ്രദള കമലം ഉൾപ്പടെ പലയിനം താമരകള്‍ ഇവിടെ  കരുത്തോടെ വളർന്നു പൂവിടുന്നു. ഉത്തരേന്ത്യയിലെ യും തമിഴ്നാട്ടിലെയും മറ്റും ഓൺലൈൻ  മാർക്കറ്റിങ് ഏജൻസികളിൽനിന്നും  കേരളത്തിലെ താമര വളർത്തലുകാരില്‍നിന്നുമാണ് ഇവയെല്ലാം  ശേഖരിച്ചത്.

താമര ഇനങ്ങളുടെ സസ്യപ്രകൃതി അനുസരിച്ച് വീട്ടുവളപ്പിൽ തയാറാക്കിയ 4 പടുതക്കുളത്തിലും പ്ലാസ്റ്റിക് ബേസിനിലുമാണ്   ചെടികൾ പരിപാലിക്കുന്നത്. ബേസിനിലെ വെള്ളത്തിൽ കൊതുകിന്റെ കൂത്താടിയെ കാണാറുണ്ട്. നല്ല വെയിലത്തിരിക്കുന്ന ബേസിനിലെ വെള്ളത്തിന് ആഴമില്ലാത്തതിനാൽ വെള്ളം ചൂടാകും. അപ്പോള്‍  കൂത്താടിയോ മീനോ വളരില്ല. പറമ്പിൽ വച്ചിരിക്കുന്ന ബേസിനിൽ തവളയുടെ വാൽമാക്രി വളരുന്നു.  അവ കൂത്താടിയെ തിന്നുകൊള്ളും.  കൂത്താടിയെ നിയന്ത്രിക്കാൻ വേപ്പെണ്ണ വെള്ളത്തിൽ ഒഴിച്ചുകൊടുക്കുന്നതും പ്രയോജനം ചെയ്യും. ആവശ്യത്തിന് വളർച്ചയായ, ചെടിയുടെ നടീൽവസ്തു  ഓൺലൈൻ ആയും നേരിട്ടും വിപണനം ചെയ്തുവരുന്നു. നിറയെ ഇതളുകളുമായി പൂക്കൾ ഉള്ള ഇനങ്ങൾക്കാണ് ആവശ്യക്കാർ ഏറെ.

ഫോൺ: 9656022221 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS