ഗൾഫിലെ ജോലി ഉപേക്ഷിച്ച് ബിഗോണിയ പരിപാലനത്തിലേക്ക്: മികച്ച വരുമാനം നേടി വീട്ടമ്മ

bigonia
SHARE

നമ്മുടെ നാട്ടിലെ പൂന്തോട്ട നഴ്സറികൾ പരതിയാൽ ബിഗോണിയ എന്ന അലങ്കാര ഇലച്ചെടി വിരളമായേ കിട്ടാറുള്ളൂ. ഇടക്കാലത്ത് നിറം മങ്ങിനിന്ന ബിഗോണിയയ്ക്ക് ഈയിടെ ഡിമാൻഡ് ആയിട്ടുണ്ട്. ഇതു മനസ്സിലാക്കിയാണ് എറണാകുളം നെടുമ്പാശ്ശേരി കാട്ടുപറമ്പിൽ റ്റിന്റു ബേർണി എന്ന വീട്ടമ്മ ഈ അലങ്കാര ഇലച്ചെടിയുടെ ഇനങ്ങൾ ശേഖരിച്ചു വംശവര്‍ധനയില്‍ ശ്രദ്ധിച്ചത്. ഗൾഫിലെ ജോലി ഉപേക്ഷിച്ച്  മൂന്നര വര്‍ഷം മുൻപ് തിരിച്ചു നാട്ടിലെത്തിയപ്പോൾ റ്റിന്റു മറ്റു ജോലി അന്വേഷിക്കാതെ തനിക്ക് ഏറ്റവും താൽപര്യമുള്ള ഉദ്യാനച്ചെടി പരിപാലനത്തിലേക്കു തിരിയുകയായിരുന്നു. 

ബിഗോണിയ, ഇലകൾ ഉപയോഗിച്ച് അനായാസം വളർത്തിയെടുക്കാൻ സാധിക്കുമെന്നും വിപണിയില്‍ ഇതിനു പ്രിയമുണ്ടെന്നും മനസ്സിലാക്കിയ റ്റിന്റു കിട്ടാവുന്നത്ര  ഇനങ്ങൾ ശേഖരിച്ചു. ഈ വീട്ടമ്മയുടെ പക്കല്‍ ഇപ്പോൾ നൂറിലേറെ ഇനങ്ങളുണ്ട്. ഇവയുടെയെല്ലാം ഇലകളും ഇളം തണ്ടും നട്ടു വളർത്തി ചെടികൾ ഉല്‍പാദിപ്പിക്കുന്നു. മണലും ചാണകപ്പൊടിയും കലർത്തിയ മിശ്രിതത്തിലാണ് ഇലകൾ നടുന്നതെങ്കിൽ തണ്ട് നട്ടുവളർത്താൻ വിപണിയിൽ ലഭ്യമായ ജിഫി പ്ലഗ് ആണ് നല്ലത്.

നൂതന ഇനങ്ങളിൽ പലതും വളരെ സാവധാനമാണ് വളരുകയെന്നതിനാല്‍  നല്ല വിലയുണ്ട്. പാതി തണൽ കിട്ടുന്നതും നേരിട്ട് മഴ കൊള്ളാത്തതുമായ വീടിന്റെ വശങ്ങളിൽ പരിപാലിച്ചാൽ മാത്രമേ  ഇലകൾക്ക് ആകർഷകമായ നിറവും വലുപ്പവും കിട്ടുകയുള്ളൂ. അധിക നനജലം നന്നായി വാർന്നു പോകുന്ന മിശ്രിതമാണ്  പറ്റിയത്. കുറുകിയ തണ്ടിൽ കുത്തിനിറച്ചതുപോലെ ഇലകൾ ഉള്ളതുകൊണ്ട് ആഴം കുറഞ്ഞു പരന്ന  ചട്ടിയാണ് ഏറെ യോജിച്ചത്. ചെടികൾ നേരിട്ടും ഓൺലൈൻ ആയും വിപണനം ചെയ്തുവരുന്നു.  

ഫോണ്‍: 9995551149

English summary: begonia plant hobbyist 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS