ADVERTISEMENT

കായംകുളം 'ഗ്രീന്‍ ഫ്‌ളോറ' വീട്ടില്‍ അഞ്ജു കാര്‍ത്തികയ്ക്ക് പത്തുമണിച്ചെടിയെക്കുറിച്ച് അറിയാത്തതായി ഒന്നുമില്ല. സോഷ്യോളജിയിലും സൈക്കോളജിയിലും ബിരുദനാന്തരബിരുദമുള്ള അഞ്ജു   അധ്യാപികയായിരുന്നു; ഒപ്പം ഭര്‍ത്താവിന്റെ ബേക്കറി ബിസിനസ്സില്‍ സജീവ പങ്കാളിയും. 

അഞ്ചു വര്‍ഷം മുന്‍പാണ് നേരംപോക്കിനായി ടേബിള്‍ റോസ് ഇനങ്ങള്‍ ശേഖരിച്ചു തുടങ്ങിയത്. ആദ്യകാലത്ത് പുണെയില്‍നിന്നും ചെന്നൈയില്‍നിന്നുമെല്ലാമാണ് പുതിയ ഇനങ്ങള്‍ ശേഖരിച്ചത്. പിന്നീട് നാട്ടില്‍തന്നെ നല്ല ഇനങ്ങള്‍ ആവശ്യംപോലെ കിട്ടിത്തുടങ്ങി. ഇന്ന് സ്വന്തമായി ഉല്‍പാദിപ്പിച്ചവയടക്കം അഞ്ജുവിന്റെ കൈവശം നൂറ്റിയമ്പതിലേറെ ഇനങ്ങളുണ്ട്. ഓരോ മഴക്കാലം കഴിയുമ്പോഴും പലരുടെയും ശേഖരത്തിലെ അപൂര്‍വ ഇനങ്ങള്‍ നശിച്ചുപോകും. എന്നാല്‍ നിരന്തരമായ ശ്രദ്ധകൊണ്ട് അഞ്ജു തന്റെ ശേഖരം സംരക്ഷിക്കുന്നു. 

വീടിന്റെ ടെറസിലും മുന്‍ഭാഗത്തുമായി നൂറുകണക്കിനു ചട്ടികളിലാണ് ചെടികള്‍ പരിപാലിക്കുന്നത്. നന്നായി വളര്‍ച്ചയായ ചെടികള്‍ വിപണനത്തിനു വയ്ക്കുന്നു. ദൂരെയുള്ളവര്‍ക്ക് ചെടിത്തണ്ട് കൊറിയര്‍വഴി അയയ്ക്കും. ടേബിള്‍ റോസ് വളര്‍ത്തുന്നവരുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെല്ലാം ഈ വീട്ടമ്മ  സജീവമാണ്. മറ്റുള്ളവരുടെ സംശയം ദൂരീകരിക്കാനും തന്റെ സംശയങ്ങള്‍ക്ക് മറുപടി തേടാനും  ഇത്തരം ഗ്രൂപ്പുകള്‍ ഉപകരിക്കുമെന്ന് അഞ്ജു. 

ചെടികളുടെ നനയും പരിപാലനവുമെല്ലാം കഴിവതും സ്വയം ചെയ്യുന്നു. ചാണകപ്പൊടിയടക്കമുള്ള  ജൈവവളങ്ങളാണ് ചെടികള്‍ക്കു നല്‍കുക. പല തവണ പൂവിട്ട ചെടികളുടെ തലപ്പ് മുറിച്ചു നീക്കി, പുതിയ  മിശ്രിതത്തിലേക്ക് മാറ്റിനട്ട് അവയ്ക്ക് പുതുജീവന്‍ നല്‍കുന്നു. അഡീനിയത്തിന്റെ ബൃഹത്തായ ശേഖരവും ഉണ്ട്. 

ഫോണ്‍: 9946808869

English summary: Ornamental table roses are in full bloom in home gardens 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com