sections
MORE

റബർ മേഖലയും ജിഎസ്ടി കുരുക്കിൽ

Rubber-trading10
SHARE

വിലത്തകർച്ചയിൽ തളർന്ന റബർ ഉൽപാദനമേഖല വിവിധ പരിഷ്കാരങ്ങളുെട ഭാരം മൂലം എഴുന്നേൽക്കാനാവാത്ത സ്ഥിതിയിലായിരിക്കുകയാണ്. കറൻസി പിൻവലിക്കലിനു പിന്നാലെ എത്തിയ ജിഎസ്ടിയാണ് ഏറ്റവും ഒടുവിൽ റബർകൃഷിക്കാരുടെ പ്രതിസന്ധി രൂക്ഷമാക്കിയത്. 

മെച്ചപ്പെട്ട വിലയും  പുത്തൻ അറിവുകളും

നേടുന്നതിൽ കൃഷിക്കാരുെട സഹായഹസ്തമായിരുന്ന റബർഉൽപാദക സംഘങ്ങൾക്ക് (ആർപിഎസ്) ജിഎസ്ടി റജിസ്ട്രേഷൻ നിർബന്ധമാക്കിയത് അവയെ ഏറെ ബുദ്ധിമുട്ടിലാക്കി. ജിഎസ്ടിയുെട സങ്കീർണമായ നടപടിക്രമങ്ങൾ പാലിക്കാനുള്ള സംവിധാനങ്ങൾ സന്നദ്ധമനോഭാവത്തോെട പ്രവർത്തിക്കുന്ന സംഘങ്ങൾക്കില്ല. പുതിയ നിബന്ധനകൾ മൂലം വിപണനരംഗത്ത് കാര്യമായി ഇടപെടാൻ കഴിയാത്ത അവസ്ഥയിലാണ് പല സംഘങ്ങളും. റബർത്തോട്ടത്തിലേക്കാവശ്യമായ കാർഷിക ഉപാധികൾക്കെല്ലാം ജിഎസ്ടിമൂലം വില ഉയർന്നിട്ടുമുണ്ട്. വിലത്തകർച്ചയുെട കാലത്ത് വിപണനം മന്ദീഭവിക്കുകയും ഉൽപാദനച്ചെലവ് ഉയരുകയും ചെയ്യുന്ന സ്ഥിതിയാണ്. റബർ വ്യവസായമേഖലയും ജിഎസ്ടി മൂലമുള്ള ദുരിതങ്ങളിലാണ്, വിശേഷിച്ച് ടയർ ഇതര ചെറുകിട ഉൽപന്ന നിർമാതാക്കൾ.  ജിഎസ്ടി ചട്ടങ്ങൾ പാലിച്ചു ബിസിനസ് നടത്തുന്നതിനു വിപുലമായ സന്നാഹങ്ങളും പണച്ചെലവും വേണ്ടിവരുമെന്ന് അവർ  ചൂണ്ടിക്കാട്ടുന്നു. 

നാളികേരം നന്നായി

നന്നാവാത്തത് നമ്മൾ തെങ്ങിനു മികച്ച പരിഗണന നൽകിയിരുന്ന കൃഷിക്കാർക്ക് ഇപ്പോൾ സന്തോഷിക്കാം. ഉൽപന്നവിപണിയിലെ താരമായി മാറിയിരിക്കുകയാണ് നാളികേരം. നാട്ടിൽ മാത്രമല്ല, വടക്കേ ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമൊക്കെ  ആവശ്യക്കാരേറിയപ്പോൾ കൊടുക്കാൻ തേങ്ങയില്ലെന്ന സങ്കടമേയുള്ളൂ. മുൻകാലങ്ങളിൽ നന്നായി പരിപാലിച്ചവർക്കൊക്കെ നല്ല ആദായം നൽകാൻ ഇപ്പോൾ നാളികേരത്തിനു സാധിക്കുന്നുണ്ട്. പച്ചത്തേങ്ങ കിലോയ്ക്ക് 44 രൂപയെന്ന സ്വപ്ന നിലവാരത്തിലെത്തി വില. ആണ്ടിൽ മൂന്നോ നാലോ തവണ തേങ്ങ പെറുക്കാൻ മാത്രം ചുവട്ടിൽ ചെന്നിരുന്നവർക്ക് നേട്ടം കിട്ടിയില്ലെന്നു പരാതി പറയാനാവില്ലല്ലോ.  അതേസമയം കുത്തനെയുള്ള വിലക്കയറ്റവും ആനുപാതികമായ ജിഎസ്ടിയും ഉപഭോക്താക്കളെ വെളിച്ചെണ്ണയിൽനിന്ന് അകറ്റുമെന്ന ആശങ്കയുമുണ്ട്. മറ്റ് പിണ്ണാക്കുകൾക്കില്ലാത്ത ജിഎസ്ടിയാണ് തേങ്ങാപ്പിണ്ണാക്കിനു നൽകേണ്ടിവരുന്നത്. കാലിത്തീറ്റയുെട വില ഉയരാൻ ഇതിടയാക്കും. ഉൽപാദനം കുറഞ്ഞതുകൊണ്ടു മാത്രമല്ല ഇപ്പോഴത്തെ വില വർധന. കയറ്റുമതി വർധിച്ചതും സംസ്കരണവ്യവസായം കൂടുതൽ നാളികേരം ഉപയോഗിച്ചു തുടങ്ങിയതുമൊക്കെ നാളികേരത്തിനു കരുത്ത് പകർന്നിട്ടുണ്ട്. വടക്കേ ഇന്ത്യയിലെ കമ്പനികളുമായി ദീർഘകാല കരാറുണ്ടാക്കിയ വ്യാപാരികൾ കരാർ പാലിക്കാനായി ഉയർന്ന വിലയ്ക്കു തേങ്ങ വാങ്ങിയതും കാരണമായി.

നാളികേരവും വെളിച്ചെണ്ണയും മാത്രമ ല്ല, ചകിരിച്ചോറുപോലും വാണിജ്യമൂല്യമുള്ള ഉൽപന്നമായി മാറിക്കഴിഞ്ഞു. ഒരുകാലത്ത് കയർവ്യവസായത്തിലെ ശല്യക്കാരനായിരുന്ന ചകിരിച്ചോറ് കഴിഞ്ഞ വർഷം രാജ്യത്തിനു നേടിത്തന്നത് 905 കോടി രൂപയുടെ വിദേശനാണയമാണ്. വിദേശികൾക്ക് കയറിനെക്കാൾ താൽപര്യം ചകിരിച്ചോറിനോടാണ്. അമേരിക്കയും കാനഡ യുംയൂറോപ്യൻരാജ്യങ്ങളും ഉൾപ്പെടെ 22 രാജ്യങ്ങൾ ഇത് വാങ്ങുന്നു. മാറിയ സാഹചര്യത്തിൽ ചകിരിച്ചോറിന്റെ വില കിലോയ്ക്ക് 14 രൂപ വരെയായി ഉയർന്നിട്ടുണ്ട്. കൃഷി ചെയ്യുന്നതിനുള്ള ഉത്തമ മാധ്യമമാണ് ചകിരിച്ചോറെന്നു വിദേശികൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. ലവണാംശമില്ലാത്ത ചകിരിച്ചോറിനു കൃഷിയിലും ഉദ്യാനനിർമാണത്തിലുമൊക്കെയുള്ള സാധ്യത മനസ്സിലാക്കി ഒരു ജർമൻ കമ്പനി പൊള്ളാച്ചിയിൽ ഫാക്ടറി ആരംഭിക്കുന്ന സ്ഥിതി വരെയെത്തി. കഴിഞ്ഞ വർഷം ഏറ്റവുമധികം കയറ്റുമതി നടത്തിയതും അവർ തന്നെ. ഇതൊക്കെ അയലത്തെ വിശേഷം മാത്രം. കേരവൃക്ഷങ്ങളുെട നാട്ടിലെ സ്ഥിതി  ലജ്ജാവഹമാണ്. ആകെ ലഭ്യമായ ചകിരിത്തൊണ്ടിന്റെ അഞ്ചു ശതമാനം മാത്രം സംസ്കരിക്കുകയും കയർവ്യവസായത്തിനാവശ്യമായ 80 ശതമാനം ചകിരി തമിഴ്നാട്ടിൽനിന്നു വാങ്ങുകയും ചെയ്യുകയാണ് നമ്മൾ. പൊള്ളാച്ചിയിൽ വില ഉയർന്നെന്ന പേരിൽ ചകിരി ഇറക്കുമതി ചെയ്യാനും നീക്കം നടക്കുന്നു. എന്തുവന്നാലും സ്വന്തമായുള്ള ചകിരി നാരാക്കാൻ നാം ഇനിയും പഠിച്ചിട്ടില്ല.  ആയിരം യന്ത്രവൽക്കൃത ചകിരിമില്ലുകളെന്നതൊക്കെ ധനമന്ത്രിയുടെ സ്വപ്നമായി തുടരാനാണ് സാധ്യത. ഒരു കാര്യം വ്യക്തം. നാളികേര വ്യവസായവും കൃഷിയും നന്നായി നടത്തിയാൽ കേരളം രക്ഷപ്പെടും. നാളികേര ഉൽപാദക കമ്പനികൾ കേൾക്കുന്നുണ്ടല്ലോ അല്ലേ?

പഴത്തിനു വില കുറഞ്ഞു‌

പച്ചക്കറിക്കുംവാഴപ്പഴവിപണി വീണ്ടും താഴേക്കുതന്നെ. ഒക്ടോബറിൽ  നാൽപതു രൂപയിലധികംവില കിട്ടിയ നേന്ത്രനു  നവംബർ മൂന്നാം വാരം പിന്നിട്ടപ്പോൾ വില 30–40 റേഞ്ചിലായി.  പതിവുപോലെ കൽപറ്റയിലായിരുന്നുവില ഏറ്റവും കുറവ്– 27 രൂപ. അന്നേ ദിവസം ചാല മാർക്കറ്റിൽ 40 രൂപയും കോഴിക്കോട്, കൊല്ലം, കോട്ടയം വിപണികളിൽ 38 രൂപയും എറണാകുളത്ത് 35 രൂപയുമായിരുന്നു നേന്ത്രന്റെ വില. ഇനിയും വിപണിയിൽ കാര്യമായി ലഭ്യമാകാത്ത വിലയാണ് താരതമ്യേന ഉയർന്നു നിൽക്കുന്നത്. നാടൻ ഞാലിപ്പൂവൻ ലഭ്യമായ കൽപറ്റ, മഞ്ചേരി, പാലക്കാട് വിപണികളിൽ 43–46 രൂപ വിലയുണ്ടായിരുന്നു. അതേസമയം വ രവ് ഞാലിപ്പൂവനു കോട്ടയത്ത് 52രൂപയും എറണാകുളത്ത് 51 രൂപയും ചാല, കൊല്ലം, പെരുമ്പാവൂർ വിപണികളിൽ 50 രൂപയും വില രേഖപ്പെടുത്തി. കൽപറ്റയിൽ 27 രൂപ കിട്ടിയ നാടൻ പാളയൻകോടനു മഞ്ചേരിയിൽ 18 രൂപ മാത്രം കിട്ടിയത് ശ്രദ്ധേയമായി.  വരവ് പാളയൻകോടന്  എറണാകുളത്ത് 28 രൂപയും കൽപറ്റയിൽ 26 രൂപയും കൊല്ലത്ത് 23 രൂപയും  കിട്ടിയപ്പോൾ ആലുവയിൽ 16 രൂപയേ വില രേഖപ്പെടുത്തിയിട്ടുള്ളൂ. കോട്ടയം, കൽപറ്റ, കോഴിക്കോട്, തൃശൂർ, മഞ്ചേരി വിപണികളിൽ 16–20 രൂപനിരക്കിലാണ് റോബസ്റ്റ കച്ചവടം നടന്നത്. മൗറീഷ്യസ് ഇനം പൈനാപ്പിൾ പഴത്തിനു മഞ്ചേരിയിൽ 35 രൂപയും കൽപറ്റയിൽ 34 രൂപയും കിട്ടി. എന്നാൽ കോട്ടയംകാർക്ക് പൈനാപ്പിളിനോട് തീരെ പഥ്യമില്ലെന്നു തോന്നുന്നു, 16 രൂപ മാത്രമായിരുന്നു അവിടെ വില.  കോഴിക്കോടും എറണാകുളത്തും 25 രൂപയും ചാലയിലും കൊല്ലത്തും 22 രൂപയും വിലയുണ്ടായിരുന്ന ദിവസത്തെനിരക്കാണിത്.

ചാല വിപണിയിൽ പാവയ്ക്കയ്ക്ക് പ്രിയം തുടരുകയാണ്. ഒക്ടോബറിലെ 60 രൂപനിരക്ക് കഴിഞ്ഞ മാസവും അവിടെ തുടർന്നു. എന്നാൽ എറണാകുളത്ത് എത്തുമ്പോൾ പാവയ്ക്കയുടെ വില 50 രൂപയായും കോഴിക്കോട് 40 രൂപയായും താഴ്ന്നിട്ടുണ്ട്. സംസ്ഥാനത്തു പൊതുവേ 40–50 രൂപ വിലയുണ്ടായിരുന്ന പാവയ്ക്കയ്ക്ക് പാലക്കാട് 30 രൂപ മാത്രമാണ് കിട്ടിയത്. തൃശൂരിലും പാലക്കാടുമൊക്കെ 35 രൂപ വില കിട്ടിയ കൂർക്കയ്ക്ക് കൽപറ്റയിൽ 42 രൂപയും കോഴിക്കോട് 40 രൂപയുമായിരുന്നു വില. പടവലത്തിനു കോഴിക്കോടായിരുന്നു ഏറ്റവും ഉയർന്ന വില– 28 രൂപ. ആലപ്പുഴയിൽ ഇതേ ഉൽപന്നത്തിന് 26 രൂപയും ചാലയിൽ 25 രൂപയും പാലക്കാട്, മഞ്ചേരി എന്നിവിടങ്ങളിൽ 20 രൂപയും വില കിട്ടിയ പടവലത്തെ തീർത്തും ഉപേക്ഷിച്ചത് ആലുവക്കാരാണ ്– 10 രൂപ മാത്രമായിരുന്നു അവിടെ പടവലത്തിന്റെ വില, തൃശൂരിൽ 15 രൂപയും. 

കാച്ചിൽ കൃഷി ചെയ്ത കൃഷിക്കാർ ശ്രദ്ധിച്ചോളൂ– കഴിഞ്ഞമാസം കൽപറ്റയിൽ 22 രൂപ മാത്രമുണ്ടായിരുന്ന കാച്ചിലിനു കൊല്ലത്ത് 50 രൂപ വില കിട്ടി. ആലപ്പുഴയിൽ 30 രൂപയും. ഒരു ലോഡെങ്കിലും കാച്ചിലുണ്ടെങ്കിൽ കൊല്ലത്തെ വില കൂടി തിരക്കുന്നത് ഉചിതമായിരിക്കും. പെരുമ്പാവൂരുകാർ മരച്ചീനി കഴിക്കാതായ മട്ടുണ്ട്. കിലോയ്ക്ക് 10 രൂപ മാത്രമായിരുന്നു അവിടെ വില. കൊല്ലത്തും ചാലയിലും  25 രൂപ

യും കോഴിക്കോട്ടും പാലക്കാട്ടും 20 രൂപയും കപ്പയ്ക്ക് വിലയുണ്ടായിരുന്ന ദിവസത്തെ നിരക്കാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
FROM ONMANORAMA