ADVERTISEMENT

വീടിന്റെ ടെറസ് മുഴുവൻ ആന്തൂറിയം ചെടികളും ഓർക്കിഡുകളും സമൃദ്ധം. ഇതിനു പുറമെ വിഷരഹിത ജൈവ പച്ചക്കറികളും വിളഞ്ഞു നിൽക്കുന്ന കാഴ്ച.  ടെറസിനു പുറമെ വീടിനു ചുറ്റം നിറയെ കൃഷികൾ. എല്ലാം നൂറു മേനി കൊയ്യുന്നു! മണാശ്ശേരി അന്താനച്ചേരി എ.ശ്രീധരന്റെ വീടിന്റെ ടെറസിനു മുകളിലാണ് ആന്തൂറിയവും ഓർക്കിഡും വിവിധ തരം പച്ചക്കറികളും സമൃദ്ധമായി വിളയുന്നത്. കൊടും വേനലിലും ടെറസിന്റെയും പുരയുടെ വിവിധ ഭാഗങ്ങളിലെയും പച്ചക്കറി കൃഷികൾക്കും നല്ല പച്ചപ്പും വിളവുമാണ്. 

 

ടെറസിന് മുകളിലും പുരയിടത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 500 ഓളം ആന്തൂറിയം ചെടികൾ ശ്രീധരനും കുടുംബവും പരിപാലിച്ച് വരുന്നു. ആന്തൂറിയം പൂക്കൾക്ക് വിപണിയിൽ നല്ല മാർക്കറ്റാണെന്ന് ശ്രീധരൻ പറയുന്നു. ടെറസിന് മുകളിലും വീട്ടുമുറ്റത്തും കൃഷി ചെയ്യാത്ത പച്ചക്കറികൾ തീരെ ഇല്ലെന്ന് തന്നെ പറയാം. വെണ്ട,ചീര,തക്കാളി, പയർ, വഴുതന, പാവൽ,വെള്ളരി, കക്കിരി, തുടങ്ങിയ ജൈവ പച്ചക്കറികളാൽ സമൃദ്ധമാണ് ശ്രീധരന്റെ പുരയിടവും ടെറസും.ഇതിന് പുറമെ കാബേജ്, കോളിഫ്ലവർ,എന്നിവയും കൃഷി ചെയ്യുന്നു. പത്ര ഏജന്റായിരുന്ന ശ്രീധരനെ കൃഷിയിടത്തിൽ സഹായിക്കാൻ ഭാര്യ ഷൈലജയും കെഎംസിടി വനിത എഞ്ചിനീയറിങ് കോളജിൽ ലക്ചററായ മകൾ ജയശ്രീയും ചാത്തമംഗലം ദയാപുരം സ്കൂൾ അധ്യാപിക ശ്രീജിഷയും ഒപ്പമുണ്ടാകാറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com