ADVERTISEMENT

എറണാകുളം കാക്കനാട് എസ്എഫ്എസ് ഫ്ലാറ്റിൽ‌ താമസിക്കുന്ന അമീന ഫാത്തിമയുടെ വീടിനകം കുഞ്ഞൻ ഉദ്യാനങ്ങളുടെ പറുദീസയാണ്. ഡിഷ് ഗാർഡനും ടെറേറിയവും സാൻഡ് ആർട്ടുമായി അമീനയുടെ കൈവിരുത് മുഴുവനായി പ്രകടിപ്പിക്കുന്ന കലാസൃഷ്ടികൾ ഒന്നിനൊന്നു മെച്ചം. 

 

ഹോബിയായി കുഞ്ഞൻ ഉദ്യാനങ്ങൾ തയാറാക്കിയിരുന്ന അമീന മൂന്നു വർഷങ്ങൾക്കു മുൻപ് മകന്റെ സ്കൂളിൽ നടന്ന ഒരു ചടങ്ങിലാണ് ഇത്തരം ഉദ്യാനങ്ങൾ ആദ്യമായി പ്രദർശിപ്പിച്ചത്. കൂടാതെ, അമീന ജോലി ചെയ്യുന്ന ഇൻഫോപാർക്കിലെ ഓഫിസിലും ഒരെണ്ണം വച്ചു. ഡിഷ് ഗാർഡന്റെ ഭംഗി കണ്ട് പലരും ഇവ ആവശ്യപ്പെട്ടു. സഹോദരന്റെ തിരുവനന്തപുരത്തുള്ള നഴ്സറിയിൽനിന്നാണ് ചെടിപരിപാലനത്തിന്റെ ബാലപാഠങ്ങൾ അമീന സ്വന്തമാക്കിയത്. അവിടെവച്ചാണ് കു​ഞ്ഞൻ ഗാർഡനു കൾ ഒരുക്കിത്തുടങ്ങിയതും. ചെടികൾ മിക്കവയും സഹോദരന്റെ നഴ്സറിയിൽനിന്നും മറ്റ് സാമഗ്രികൾ‌ അക്വേറിയം കടകളിൽനിന്നും ശേഖരിക്കുന്നു. പാത്രങ്ങൾ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നവരിൽ നിന്നു വാങ്ങും. ഡിഷ് ഗാർഡനും ടെറേറിയവും നിർമിക്കാൻ അമീനയ്ക്കൊപ്പം മൂത്ത സഹോദരിയുമുണ്ട്. 

 

സാൻഡ് ആർട്ട് ഇല്ലാത്ത ഡിഷ് ഗാർഡൻ ഒതുക്കാൻ ഒന്നു രണ്ട് മണിക്കൂർ എടുക്കുമെങ്കിൽ സാൻഡ് ആർട്ടോടു കൂടിയതിന് 3 – 4 മണിക്കൂർ സമയം വേണ്ടിവരും. ഇവയെല്ലാം ആധാരമാക്കിയാണ് വിലയിടുക. കലയും ക്ഷമയും സമന്വയിക്കുന്ന സൃഷ്ടികളാണ് മിനി ഗാർഡനുകൾ. അമീനയുടെ അഭിപ്രായത്തിൽ ഓരോ ഡിഷ് ഗാർഡനിലും ഒരുക്കുന്ന സാൻഡ് ആർട്ട് വ്യത്യസ്തവും അതുല്യവുമാണ്. അതുകൊണ്ട് ഗാർഡൻ തയാറാക്കുമ്പോൾ ആവർത്തന വിരസത ഒഴിവാക്കുക. നടീൽ മിശ്രിതത്തിന്റെ ഘടന, സ്ഥാപിക്കുന്നിടം, നന നൽകുന്ന രീതി ഇവയെയെല്ലാം ആശ്രയിച്ചാണ് ഇത്തരം ഉദ്യാനത്തിലെ ചെടികളുടെ ആയുസ്സ് എന്ന് അമീനയുടെ അനുഭവം. ഫോൺ (അമീന): 9497434562. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com