ADVERTISEMENT

എറണാകുളം മരടിൽ കുരികാട്ടിൽ വീട്ടിൽ ഡോ. മാത്യു സെബാസ്റ്റ്യന്റെ പുതിയ വീടിന്റെ ഉദ്യാനത്തിനായി മാറ്റിവച്ച സ്ഥലത്തു നിൽക്കുന്ന ഞാവലും, നാടൻ കുളവും നിലനിർത്തി വേണം പൂന്തോട്ടം ഒരുക്കാനെന്ന് അദ്ദേഹത്തിന്റെ ഭാര്യയും എറണാകുളം സെന്റ് തെരേ സാസ് കോളജ് അധ്യാപികയുമായ താരയ്ക്കു നിർബന്ധമായിരുന്നു. 20 സെന്റ് വിസ്താര മുള്ള ഉദ്യാനത്തിൽ ഇന്ന് അലങ്കാരച്ചെടികൾക്കൊപ്പം ചാമ്പ, മാവ്, റംബൂട്ടാൻ, എഗ്ഫ്രൂട്ട്, മുന്തിരി, പാഷൻഫ്രൂട്ട് എല്ലാമുണ്ട്. നന്നേ തിരക്കുള്ള രണ്ടു പേർക്കും ശനിയും ഞായറുമേ ഉദ്യാന പരിപാലനത്തിനു സമയം കിട്ടുകയുള്ളൂ. അതിനാൽ പുൽത്തകിടിയും ഏറെ ശ്രദ്ധ ആവശ്യമുള്ള പൂച്ചെടികളും ഒഴിവാക്കി ലളിതമായ പരിചരണം മതിയാകുന്ന ഡ്രൈ ഗാർഡൻ ഘടനയിലാണ് ഉദ്യാനം ഒരുക്കിയത്.

 

ഓരോ ഫലവൃക്ഷത്തിന്റെയും ചുവട്ടിൽ വെള്ളാരംകല്ലുകൾ നിരത്തിയോ, കൂട്ടമായി ചെടികൾ നട്ടോ ഭംഗിയാക്കിയിരിക്കുന്നു. നാടൻകുളം വൃത്തിയാക്കി ചുറ്റും ആകർഷകമായി കല്ലുകൾ അടുക്കി ജലധാര വരെ ഒരുക്കി. കുളത്തിൽ അലങ്കാരമത്സ്യങ്ങളെ വളർത്തുന്നു. ഉദ്യാനത്തിൽനിന്ന് എല്ലാ സമയത്തും ഒരിനം അല്ലെങ്കിൽ മറ്റൊരിനം പഴം ഇവർക്ക് ലഭിക്കുന്നുണ്ട്. ചാമ്പ, മാവ്, ഞാവൽ എന്നിവയുടെ സീസൺ കഴിഞ്ഞതേയുള്ളൂവെന്ന് താര ടീച്ചർ. മഴസംഭരണിയിൽ ശേഖരിക്കുന്ന വെള്ളമാണ് ചെടികൾ നനയ്്ക്കാനെടുക്കുന്നത്. കൂടാതെ, ഉദ്യാനത്തിന്റെ ഒരു മൂലയിലുള്ള കുളത്തിലേക്ക് പല വശങ്ങളിൽനിന്നും ചരിവു നൽകി മഴവെള്ളം ധാരാളമായി കുളത്തിലും സംഭരിക്കുന്നു. അടുക്കളമാലിന്യം ഇ എം കംപോസ്റ്റിങ് വിദ്യ ഉപയോഗിച്ച് വളമാക്കുന്നു. ഇതാണ് ചെടികൾക്കും മരങ്ങൾക്കും നൽകുന്നത്. ആകർഷകമായി പരിപാലിച്ചുവരുന്ന പൂന്തോട്ടത്തിന് കൊച്ചിന്‍ ഫ്ലവർഷോയിലെ പൂന്തോട്ടമത്സരത്തിൽ പല തവണ സമ്മാനം ലഭിച്ചിട്ടുണ്ട്. 

 

ഫോൺ(താര സെബാസ്റ്റ്യൻ): 82813 38791

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com