ADVERTISEMENT

പലരുടെയും പരാതിയാണ് താമര, ആമ്പൽ, വാട്ടർ പോപ്പി തുടങ്ങിയ ജലസസ്യങ്ങൾ വളരുന്നില്ല പൂക്കുന്നില്ല എന്നൊക്കെ. അത്തരത്തിൽ വളർച്ചക്കുറവും പൂവിടാൻ മടിയുമുള്ള ചെടികൾക്ക് പ്രത്യേക പരിചര‌ണം നൽകി ഉഷാറാക്കി എടുക്കാവുന്നതാണ്. 

സാധാരണയായി ആമ്പൽ, പോപ്പി പ്ലാന്റ് തുടങ്ങിയവ ചെറിയ ചട്ടിയിൽ നട്ട് ബേസിനിലെ വെള്ളത്തിൽ ഇറക്കി വയ്ക്കുകയും താമര നേരിട്ട് ബേസിനിൽ നടുകയുമാണ് ചെയ്യുന്നത്.

∙ വാട്ടർ പോപ്പി, ആമ്പൽ ഇവ ഒരു ഇടത്തരം ചട്ടിയിലേക്കു നടണം അതിന് വേരോടാൻ സൗകര്യത്തിനു വേണ്ടിയാണിത്. 

∙ ഒരു പിടി കടലപ്പിണ്ണാക്ക് + ഒരു പിടി എല്ലുപൊടി + രണ്ടു പിടി ചാണകപ്പൊടി എന്നിവ മിക്സ് ചെയ്ത് മാറ്റിനടുന്ന ചട്ടിയുടെ അടിയിൽ അടിവളമായി നിക്ഷേപിക്കുക.

∙ അടിവളത്തിനു മുകളിൽ അര ഭാഗത്തോളം മണ്ണിട്ട് ചെടി നടണം. ചട്ടി ബേസിനിൽ ഇറിക്കിവച്ചശേഷം ചട്ടിയുടെ മുകൾഭാഗം വരെ വെള്ളം നിറയ്ക്കുക. 

water-plant-1
തീരെ വളർച്ചയില്ലാതെ നിന്ന ചെടികൾ മാറ്റി നട്ടതിനുശേഷം ഒരു മാസം കൊണ്ടുണ്ടായ വളർച്ച.

∙ താമരയ്ക്ക് മേൽപ്പറഞ്ഞതുപോലെതന്നെ മിക്സ്‌ ചെയ്ത് ഒരു കിഴി കെട്ടി താമര നട്ട ബേസിനിലെ ചെളിയിലേക്കു താഴ്ത്തി വയ്ക്കുക. ചെടികൾ നല്ല പുഷ്‍ടിയോടെ വളരുകയും പൂവിടുകയും ചെയ്യും.

∙ ചെടികൾ പൂവിടാൻ വെയിൽ അവശ്യഘടകമാണ്. തണലുള്ള സ്ഥലത്താണ് നട്ടിരിക്കുന്നതെങ്കിൽ വെയിൽ ഉള്ളിടത്തേക്കു മാറ്റി വയ്ക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com