വേണമെങ്കിൽ തലകീഴായും തക്കാളി വളർത്താം, ഒരു കുപ്പി മാത്രം മതി

HIGHLIGHTS
  • മണ്ണ് ഉപയോഗിക്കുന്നില്ല
tomato-1
SHARE

പച്ചക്കറികൃഷിയിൽ താൽപര്യമുണ്ടെങ്കിലും സ്ഥലപരിമിതിയാണ് പലരെയും പിന്നോട്ട് വലിക്കുന്നത്. അപ്പോൾ സ്ഥലപരിമിതിയെ മറികടന്ന് കൃഷിചെയ്യാനുള്ള മാർഗം തേടണം. ആഗ്രഹമുണ്ടെങ്കിൽ ലക്ഷ്യം നേടാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ലല്ലോ. സ്ഥലപരിമിതിയുള്ളവർക്ക് കൃഷി ചെയ്യാനുള്ള ഒരു മാർഗം ഇവിടെ നമുക്ക് പരിചയപ്പെടാം.

രണ്ടു ലിറ്ററിൽ കുറയാതെ വലുപ്പമുള്ള പ്ലാസ്റ്റിക് ക്യാനുകൾ ലഭ്യമെങ്കിൽ അനായാസം കൃഷി ചെയ്യാവുന്നതേയുള്ളൂ. മണ്ണ് ഉപയോഗിക്കാതെ ചാണകപ്പൊടി, കമ്പോസ്റ്റ്/ചകിരിച്ചോറ് എന്നിവയാണ് നടീൽമിശ്രിതമായി ഉപയോഗിക്കുക. ഇതിനൊപ്പം എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് തുടങ്ങിയവയും ചേർക്കാം.

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ക്യാനിൽ എങ്ങനെയാണ് പച്ചക്കറി നടുന്നതെന്നു വിശദീകരിക്കുന്ന പ്രിൻസ് കുമ്പുക്കാടന്റെ വിഡിയോ കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
FROM ONMANORAMA