ADVERTISEMENT

പതിനാറാം നൂറ്റാണ്ടിൽ ജപ്പാൻകാർ കണ്ടു പിടിച്ച ഈ ഗാർഡൻ രീതിക്ക് പാവങ്ങളുടെ ബോൺസായ് എന്നും വിശേഷണമുണ്ട്. അൽപം താൽപര്യവും സമയവും ക്ഷമയുമുണ്ടെങ്കിൽ ആർക്കും ഈ രീതിയിൽ ചെടി വളർത്താവുന്നതേയുള്ളൂ. 

ആവശ്യമായവ

  1. ഒരു ചെടി. (ചെടിയുടെ വലുപ്പമനുസരിച്ചു വേണം താഴെയുള്ള ബോൾ തയാറാക്കാൻ, അതുകൊണ്ട് തുടക്കം ചെറുതിൽ ആംരംഭിക്കാം)
  2. മോസ് അഥവാ പായൽ (ഭിത്തിയിൽ വളരുന്ന കട്ടിയുള്ള തരം. ഇതാണ് ഈർപ്പം നിലനിർത്തി ചെടിക്ക് സംരക്ഷണം നൽകുന്നത്. അപ്പോൾ ഇത്തിരി കട്ടിക്ക് വേണം. വാടി പോയാലും ജലം സൂക്ഷിക്കാൻ കഴിയണം).
  3. പ്ലാസ്റ്റിക് വള്ളി അല്ലേൽ നൈലോൺ വള്ളി.
  4. കോട്ടൻ തുണി.
  5. ഇഴയടുപ്പമുള്ള വല.
  6. പച്ച നിറത്തിലെ തയ്യൽ നൂൽ.
  7. ചകിരിച്ചോർ, ചാണകപ്പൊടി, മണ്ണ് മിശ്രിതം.
  8. മുറിക്കാനും വെട്ടാനും ആവശ്യമായ ഉപകരണങ്ങൾ (കത്രിക, കത്തി).

തയാറാക്കേണ്ടത്

ആദ്യം മണ്ണും ചകിരിച്ചോറും ചാണകപ്പൊടിയും ചേർത്തു കുഴയ്ക്കുക. ചെറിയ നനവോടെ അത് ഉരുട്ടിയെടുക്കണം. നടുവേ പൊട്ടിച്ച് ചെടിയിറക്കി വീണ്ടും ഉരുട്ടിയെടുക്കണം. ശ്രദ്ധിച്ചുചെയ്തില്ലെങ്കിൽ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. ഈ ഉരുള വലയിൽ പൊതിഞ്ഞെടുക്കുക. മീതെ കോട്ടൻ തുണി പൊതിയുക.

ഇനി നൈലോൺ അല്ലെങ്കിൽ പ്ലാസ്റ്റിക് നൂൽ കൊണ്ട് ചുറ്റിവരിഞ്ഞ് മുറുക്കിക്കെട്ടണം. ആ സമയം തന്നെ തൂക്കി ഇടാനുള്ള വള്ളികൂടി പുറത്തേക്ക് നീട്ടിയിടാം (തൂക്കിയിടണം എന്നില്ല. ഒരു നല്ല സ്റ്റാൻഡിൽ വയ്ക്കുകയോ, വെറുതെ നിലത്ത് വയ്ക്കുകയോ ആവാം). നല്ലവണ്ണം കെട്ടി ഉറപ്പിച്ചാൽ ഡാമ നല്ല ബലത്തിൽ ഇരിപ്പായിട്ടുണ്ടാവും (പായൽ ഇല്ലാത്തവർക്ക് വിവിധ നിറത്തിൽ കിട്ടുന്ന കമ്പിളി നൂലുകൾ കൊണ്ട് ചുറ്റി ഡാമ മനോഹരമാക്കാം).

ഇനി പായൽ പൊതിഞ്ഞ് പച്ച നിറമുള്ള നൂലുകൊണ്ട് വലിയ ബലം കൊടുക്കാതെ കെട്ടിയുറപ്പിക്കണം. പച്ച നിറത്തിലുള്ള നൂൽ ആയാൽ കെട്ടിയത് അറിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com