ADVERTISEMENT

ഭൂമിയിൽ അതിവേഗം വളരുന്ന സസ്യങ്ങളിലൊന്നാണ് അസോള. വളരാൻ മണ്ണ് ആവശ്യമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. മറ്റു സസ്യങ്ങളിൽനിന്നു വ്യത്യസ്തമായി അന്തരീക്ഷത്തിൽനിന്ന് നൈട്രജനെ വളമായി ആഗിരണം ചെയ്യാനുള്ള കഴിവ് അസോളയ്ക്കുണ്ട്. മാത്രമല്ല, അതിവേഗം പെരുകുന്നതിനാലും നൈട്രജനും പ്രോട്ടീനും ഏറെയുള്ളതിനാലും വളമായും മൃഗങ്ങൾക്കു ഭക്ഷണമായും അസോള ഉപയോഗിക്കാൻ കഴിയും. ഒപ്പം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കാനുള്ള കഴിയും അസോളയ്ക്കുണ്ട്. 

അസോള വളർത്തിയെടുക്കാൻ ഒരുപാട് സ്ഥലത്തിന്റെ ആവശ്യമില്ല. ഏകദേശം ഒരടി ആഴമുള്ള ചെറു ജലാശയങ്ങൾ മതി ഇവ വളർത്തിയെടുക്കാൻ. എന്നും പരിചരിച്ചില്ലെങ്കിലും ദിവസേന വിളവെടുക്കാനുമാകും. 

നീലഹരിതപ്പായലിനെ (blue-green alga) സഹജീവനത്തിലൂടെ (Symbiosis) വളർത്തിയാണ് അന്തരീക്ഷ നൈട്രജൻ ആഗിരണം ചെയ്തു ഇലകളിൽ സൂക്ഷിക്കുന്നത്.

ഗുണങ്ങൾ

  • കോഴി/പശു/ആട്/മുയൽ/മത്സ്യം എന്നിവയ്ക്ക് ഉത്തമമായ തീറ്റ.
  • നൈട്രജനും കാത്സ്യവും പൊട്ടാസ്യവും പ്രോട്ടീനും ധാതുക്കളും അടങ്ങിയ പച്ചില / ജൈവവളം.
  • കറിയായി ഉപയോഗിക്കാം (വേര് നീക്കി വേണം ഉപയോഗിക്കാൻ.
  • ജൈവപാചകവാതക( Biogas‌)ത്തിനായി ഉപയോഗിക്കാം.

അനായാസം വളർത്താം

  • മുമ്പ് സൂചിപ്പിച്ചതുപോലെ ഒരടിയോളം ആഴമുള്ള (15–30 സെന്റി മീറ്റർ) ചെറിയ ജലാശയങ്ങളാണ് അസോള വളർത്താൻ അനുയോജ്യം. 
  • കട്ടകൾ അടുക്കി, മണ്ണിൽ കുഴിയുണ്ടാക്കി അതിൽ  പടുത വിരിച്ച് ജലാശയം തയാറാക്കാം. സ്ഥലലഭ്യത അനുസരിച്ച് ടാങ്കിന്റെ വലുപ്പം നിജപ്പെടുത്താം. എങ്കിലും ഒരുപാട് വലുപ്പത്തിന്റെ ആവശ്യമില്ല. സിമന്റ് ടാങ്കുകളും ഉപയോഗിക്കാം.
  • വലിയ കല്ലുകൾ നീക്കം ചെയ്ത മണ്ണിലേക്ക് പച്ചച്ചാണകമോ ആട്ടിൻകാഷ്ഠമോ ചേർത്ത് ഒരിഞ്ചു കനത്തിൽ ടാങ്കിൽ നിരത്തണം. 
  • വെള്ളം നിറച്ചശേഷം അസോളവിത്ത് വിതറാം. വാടിപ്പോയിട്ടില്ല എന്ന് ഉറപ്പുവരുത്തണം.
  • നേരിട്ട് ചൂടേൽക്കാത്ത വിധത്തിൽ അൽപം തണൽ നൽകുന്നത് നല്ലതാണ്. നേരിട്ട് ചൂടേറ്റാൽ ഇലകൾ മ‍ഞ്ഞ നിറത്തിലാവുകയും കരിഞ്ഞുപോകുകയും ചെയ്യും. 
  • ടാങ്കിൽ തിങ്ങിനിറയുമ്പോൾ വിളവെടുക്കാം. 
  • വിളവെടുത്ത അസോള നന്നായി കഴുകിയശേഷം കന്നുകാലികൾക്കും മുയലുകൾക്കും കൊഴികൾക്കുമൊക്കെ നൽകാം. ഇതിനൊപ്പം തവിടുകൂടി ചേർത്ത് നൽകായാൽ അവയ്ക്ക് കഴിക്കാനുള്ള താൽപര്യമേറും. മത്സ്യങ്ങൾക്ക് വെറുതെ കുളത്തിൽ വിതറി നൽകിയാൽ മതി. 
  • രണ്ടാഴ്ച കൂടുമ്പോൾ രണ്ടിലൊന്നു വീതം വെള്ളം മാറണം. ഒപ്പം ചാണകമോ ആട്ടിൻകാഷ്ഠമോ ചേർക്കുകയും വേണം. അടിവശത്തെ മണ്ണ് ഇളക്കുകയും വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com