ADVERTISEMENT

കീടങ്ങൾക്കെതിരെ വെളുത്തുള്ളിനീര്

റോസിന്റെ പ്രൂണിങ്ങിനു ശേഷം തളിർപ്പ് മൂപ്പെത്തുന്ന മാസമാണിത്. അതിനാൽ ധാരാളം പൂമൊട്ടുകളുണ്ടാകാനുള്ള വളം കൊടുക്കണം. യൂറിയ 100 ഗ്രാം, സൂപ്പർ ഫോസ്ഫേറ്റ് 150 ഗ്രാം, എല്ലുപൊടി 125 ഗ്രാം, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 125 ഗ്രാം എന്നിവ ചേർത്ത് ഈ മിശ്രിതത്തിന്റെ 50 ഗ്രാം വീതം ഓരോ ചുവട്ടിലും ചേർക്കാം. ചെറുകീടങ്ങളെ നിയന്ത്രി ക്കാൻ വെളുത്തുള്ളിനീര് നേർപ്പിച്ചു തളിക്കുക.

കുമിൾബാധമൂലം കമ്പുണങ്ങുന്നെങ്കിൽ ഉണങ്ങിയ ഭാഗത്തിൽ അഞ്ചു സെ.മീ. താഴെവച്ച് കമ്പ് മുറിച്ചു മാറ്റി മുറിപ്പാടി ൽ ബോർഡോകുഴമ്പു തേക്കുക. ശൽക്കകീടം തണ്ടിനെ ഉപദ്രവിക്കുന്നെങ്കിൽ മാലത്തയോൺ നേർപ്പിച്ച്, ബ്രഷ്കൊണ്ടു തണ്ടിൽ തേക്കുക. ഇലകളിൽ കറുത്ത പൊട്ടുണ്ടായി ഇലകൾ പഴുത്തു കൊഴിയുമ്പോൾ ബ്ലിട്ടോക്സ് മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് സ്പ്രേ ചെയ്യുക.

നല്ല സൂര്യപ്രകാശവും ഇളകിയ മണ്ണും നല്ല നീർവാർച്ചയും റോസിന് അത്യാവശ്യമാണ്. പഞ്ചഗവ്യം നേർപ്പിച്ച് ഇലകളി ൽ സ്പ്രേ ചെയ്താൽ നല്ല കരുത്തു കിട്ടും. സ്യൂഡോമോണാസ് ലായനി ഇലകളിൽ തളിക്കുന്നതും ചുവട്ടിൽ ഒഴിക്കുന്നതും കൊള്ളാം. പൂവ് കൊഴിയുന്നതോടെ താഴ്ത്തി പ്രൂണിങ് നടത്തുക.

ഓർക്കിഡ്

നിലത്തു വളരുന്ന ഓർക്കിഡുകൾക്ക് ജൈവവളം ചേർക്കുക. പച്ചച്ചാണകം ഒരു കിലോ അഞ്ചു ലീറ്റർ െവ‌ള്ളത്തിൽ കലക്കി ഒരു ച.മീ. സ്ഥലത്ത് ഒഴിക്കാം. കടലപ്പിണ്ണാക്കോ മണ്ണിരക്കമ്പോസ്റ്റോ ഒരു കിലോ വീതം ഒരു ച.മീ. സ്ഥലത്തു ചേർക്കാം. നേരിയ അളവിൽ 19–19–19 വളവും ഇടയ്ക്കിടെ നൽകാം. എന്നാൽ ഹാങ്ങിങ് വിഭാഗത്തിന് ജൈവവളം നൽകാറില്ല. ഇവയുടെ കായികവളർച്ചയുടെ കാലത്ത് എൻപികെ 3:1:1 അനുപാതത്തിലും പുഷ്പിക്കുന്ന കാലത്ത് 1:2:2 അനുപാതത്തിലുമാണു ചേർക്കുക. വെള്ളത്തിൽ അലിയുന്ന വളങ്ങളാണ് ഇതിനുപയോഗിക്കുക. മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ആഴ്ചയിൽ രണ്ടു തവണ തളിക്കുക.

ആന്തൂറിയം

ഇലകൾ വെയിലടിയേറ്റാൽ കരിഞ്ഞ് വികൃതമാകും. അതിനാൽ നല്ല വെയിലു കിട്ടുന്നിടത്ത് 75% തണല്‍വലയും ഭാഗി കമായി തണലുള്ളിടത്ത് 50% തണൽ വലയും ഉപയോഗിക്കുക. യൂറിയ, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് മുതലായ രാസവള ങ്ങൾ അൽപം അളവു കൂ‌‌ടിയാൽ വേരുകൾ അഴുകി ആന്തൂറിയം നശിക്കും. 19:19:19 വളം മാസം രണ്ടു തവണ ചെറിയ അളവിൽ ചേർക്കാം. ജൈവവളങ്ങളായ കടലപ്പിണ്ണാക്ക് അഞ്ചാറു ദിവസം കുതിർത്തു കിട്ടുന്ന തെളി, പച്ചച്ചാണക സ്ലറി, നേർപ്പിച്ച ഗോമൂത്രം, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ് എന്നിവ ഇടയ്ക്കിടെ ചേർക്കാം. പഞ്ചഗവ്യം, സ്യൂഡോമോണാസ് കൾച്ചർ (10–15 ഗ്രാം/ലീറ്റർ) എന്നിവ തളിക്കുന്നതും നന്ന്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com