sections
MORE

അടുക്കളത്തോട്ടത്തിൽ ഈ മാസം എന്തൊക്കെ ചെയ്യണം?

HIGHLIGHTS
  • ചുവന്ന ചീരകളിൽ അരുൺ ഈ മാസം നടാൻ പറ്റിയ ഇനമാണ്
  • വെണ്ടയുടെ ഇടയിളക്കി കളകൾ മാറ്റി സെന്റിന് 200–250 ഗ്രാം യൂറിയ ചേർക്കാം
vegetable
SHARE

ശീതകാല വിളകള്‍ക്കു വളം

നട്ട് ഒരു മാസം പ്രായമായ കാബേജ്, കോളിഫ്ളവർ തൈകൾക്ക് ചുറ്റും വളം വിതറി മണ്ണിൽ കൊത്തിച്ചേർക്കുക. സെന്റിന് 650 ഗ്രാം യൂറിയയും 420 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും. ചെടികൾക്കു ചുറ്റും ചെറുതായി മണ്ണിളക്കി കളകളും നീക്കി, ഇളകിയ മണ്ണ് ചുറ്റും കൂ‌ട്ടണം. നന പാകത്തിന്.

ചീര

ചുവന്ന ചീരകളിൽ അരുൺ ഈ മാസം നടാൻ പറ്റിയ ഇനമാണ്. കണ്ണാറ ലോക്കൽ എന്ന ചുവന്ന ഇനം ഈ മാസം പുഷ്പിക്കും. പച്ചയിനമാണെങ്കിൽ സി.എ. 1,2,3 മോഹിനി എന്നിവ നടാം. ഒരു സെന്റിന് ആറു ഗ്രാം വിത്തു മതി. തകളുണ്ടാക്കി പറിച്ചു നട്ടാണ് ചീര വളർത്തുക. ആഴം കുറഞ്ഞ ചാലുകളിലോ തടങ്ങളിലോ തൈകൾ നടാം. ജൈവവളവും നാമമാത്രമായി രാസവളവും ചേർക്കുന്നതാണ് ചീരയ്ക്കു നല്ലത്.

വെണ്ട

നവംബറിൽ നട്ട വെണ്ടയുടെ ഇടയിളക്കി കളകൾ മാറ്റി സെന്റിന് 200–250 ഗ്രാം യൂറിയ ചേർക്കാം. വളം തൈകൾക്ക് ചുറ്റും വിതറി മണ്ണില്‍ കൊത്തിച്ചേർക്കുകയും ഇളകിയ മണ്ണ് ചുവട്ടിൽ കൂട്ടുകയും വേണം. തൈകൾക്കു താങ്ങും നൽ കാം. നല്ല നനയും സംരക്ഷണവും നൽകിയാലേ വെണ്ട ഈ മാസങ്ങളിൽ നന്നായി കായ്ക്കുകയുള്ളൂ. ജൈവരീതിയാ ണെങ്കിൽ രാസവളത്തിനു പകരം മണ്ണിരക്കമ്പോസ്റ്റ്, പിണ്ണാക്കുകൾ, ശീമക്കൊന്ന ചവറ് എന്നിവ ഉപയോഗിക്കുക. തണ്ടു തുരക്കുന്ന കീടം ഈ മാസം വലിയ പ്രശ്നമാണ്. ഉപദ്രവമേറ്റ ഭാഗങ്ങൾ മുറിച്ചെടുത്തു നശിപ്പിക്കുക. ജൈവ കീടനാശിനിയിലൂടെ ഉപദ്രവം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.

മുളക്, വഴുതന, തക്കാളി

ഒരു മാസം പ്രായമായ തൈകൾക്ക് ഇടയിളക്കി കളകൾ നീക്കി മേൽവളം ചേർക്കാം. സെന്റിന് 150–300 ഗ്രാം യൂറിയ യും 90 ഗ്രാം പൊട്ടാഷ് വളവും. നന രണ്ട് – നാല് ദിവസം കൂടുമ്പോള്‍. കുരുടിപ്പ് കണ്ടാൽ വെളുത്തുള്ളിനീര് നേർപ്പിച്ചു തളിക്കുക. കായും തണ്ടും തുരക്കുന്ന കീടത്തിനെതിരെ മീനെണ്ണ കലർന്ന ബാർസോപ്പ്, മീനെണ്ണ എന്നിവ വെള്ളത്തി ൽ കലർത്തി സ്പ്രേ ചെയ്യുക. ഉപദ്രവമേറ്റ ഭാഗങ്ങൾ മുറിച്ചെ‌ടുത്തു ചുടണം. താപനില കൂടുകയും അന്തരീക്ഷത്തിലെ ആർദ്രത കുറയുകയും ചെയ്യുമ്പോൾ നീരൂറ്റിക്കുടിച്ച് മുരടിപ്പ് വരുത്തുന്ന വെള്ളീച്ച, മീലിമൂട്ട, ഏഫിഡുകൾ, മണ്ഡരിക ൾ എന്നിവയുടെ ഉപദ്രവം കൂടും. ഈ വഴുതന വർഗങ്ങളിൽ വെള്ളീച്ചയുടെ ഉപദ്രവം കൂടുതലാണ്. ഇവ വൈറസ് രോഗവാഹകരായതുകൊണ്ട് മൊസേക് പോലുള്ള രോഗങ്ങളും പകർത്തും.

വെള്ളരിവർഗങ്ങൾ

വെ‌‌ള്ളരിവർഗങ്ങൾ പടർന്നു തു‍ടങ്ങുമ്പോൾ സെന്റിന് 150–300 ഗ്രാം യൂറിയ ചുറ്റും വിതറി കൊത്തിച്ചേർക്കുക. കളകൾ നീക്കുകയും ഇളകിയ മണ്ണ് ചുറ്റും കൂട്ടുകയും ചെയ്യണം. പാവലിനും പടവലത്തിനും ഇടയ്ക്കിടെ പച്ചച്ചാണകം കലക്കി ഒഴിക്കുന്നതു  കൊള്ളാം. നന മൂന്നുനാല് ദിവസത്തിലൊന്നു മതി. കായീച്ചയെ നശിപ്പിക്കാൻ ഫലപ്രദമായ ഫിറമോൺ കെണികള്‍ ലഭ്യമാണ്.

പച്ചക്കറികളിലെ നീരൂറ്റിക്കുടിക്കുന്ന ചെറു കീടങ്ങളെ നശിപ്പിക്കാന്‍  ലെക്കാനിസീലിയം ലെക്കാനി എന്ന മിത്ര കുമിൾ കൾച്ചർ 20 ഗ്രാം, 10 ഗ്രാം ശർക്കര ലായനി ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ സ്പ്രേ ചെയ്യുക. മഞ്ഞ, നീലക്കെ ണികൾ ഉപയോഗിക്കുന്നതും ഫലപ്രദം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
FROM ONMANORAMA