ADVERTISEMENT

എറണാകുളം സിറ്റിയിൽ നോർത്തിലെ പവർ ഹൗസ് റോഡിലുള്ള സെ‌റാമിക് ചട്ടികളുടെ ലോകത്തേക്കു ഫ്രോണി ഫ്രാൻസിസ് എന്ന യുവ സംരംഭകൻ നിറപുഞ്ചിരിയോടെ ഏവരെയും സ്വാഗതം ചെയ്യുന്നു. എംബിഎ ബിരുദധാരിയായ ഫ്രോണി തന്റെ പിതാവിന്റെ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2 വർഷം മുമ്പാണു പുതിയ സംരംഭം എന്ന രീതിയിൽ സെറാമിക് ചട്ടികൾ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്തത്. സംഗതി ഹിറ്റായി. വന്ന മുഴുവൻ ചട്ടികളും ചൂടപ്പംപോലെ വിറ്റുപോയി. ഇപ്പോൾ ചൈന കൂടാതെ വിയറ്റ്നാമിൽനിന്നും ചട്ടികൾ ഇറക്കുമതി ചെയ്യുന്നു. ഫ്രോണിയുടെ അനുഭവത്തിൽ ഏറ്റവും ഡിമാൻഡുള്ളത് വെള്ളയും കറുപ്പും നിറമുള്ളവയ്ക്കാണ്. 

ആകർഷകമായ ആകൃതിയിലും വലുപ്പത്തിലുമുള്ള ചെറിയ ചട്ടികൾക്കും നല്ല പ്രിയമാണ്. ഇത്തരം ചെറിയ ചട്ടികളിൽ കുഞ്ഞൻ ചെടി നട്ട് ഗിഫ്റ്റായി നൽകുന്നത് പുതിയ ട്രെൻ‍ഡ് ആണ്. ഫ്ലാറ്റ് നിവാസികൾക്ക് തങ്ങളുടെ ബാൽക്കണി അലങ്കരിക്കാൻ ഏറ്റവും ആവശ്യം ഇടത്തരം വലുപ്പമുള്ളവയാണ്.  നല്ല വലുപ്പവും ആഴവുമുള്ള ചട്ടികളുമുണ്ട്. ബോൺസായ് ചെടികൾ വയ്ക്കാൻ പ്രത്യേകം തയാറാക്കിയ, ആഴം കുറഞ്ഞ് നല്ല വിസ്താരമുള്ള ചട്ടികളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. പൂർണമായി സെറാമിക് നിർമിത ചട്ടി ആയതുകൊണ്ട് ആവശ്യമെങ്കിൽ ചെടികൾ നേരിട്ടു ചട്ടിയിൽ നടാം. പ്ലാസ്റ്റിക് ചട്ടിയിൽ വളർത്തിയ ചെടി, ചട്ടി അപ്പാടെ സെറാമിക് ചട്ടിയിലേക്ക് ഇറക്കിവച്ചാലും മതി. പാതി തണൽ ഉള്ളിടത്താണല്ലോ അകത്തളച്ചെടികൾ വച്ചു പരിപാലിക്കുക. ഈ പരിസ്ഥിതിയിൽ സെറാമിക് ചട്ടികൾ ഏറെനാൾ നിറം മങ്ങാതെയിരിക്കും.

‌ഫോൺ: 9846281042

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com