ഒരു എൽപി സ്കൂളിൽ ഇങ്ങനെയും ഒരു തോട്ടമോ?

HIGHLIGHTS
  • പൂന്തോട്ടം പോലൊരു പച്ചക്കറിത്തോട്ടം
School
SHARE

സ്കൂൾമുറ്റത്ത് ഒരു പച്ചക്കറിത്തോട്ടം ഇന്ന് മിക്ക സ്കൂളുകളിലും സർവസാധാരണമാണ്. അതുകൊണ്ടുതന്നെ വ്യത്യസ്തത നിറഞ്ഞ തോട്ടങ്ങളാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ആലപ്പുഴ ജില്ലയിലെ മുഹമ്മ സിഎംഎസ് എൽ‌പി സ്കൂളിലെ പച്ചക്കറിത്തോട്ടം ആരുടെയും മനം കവരും. അടുക്കും ചിട്ടയോടുംകൂടി പച്ചക്കറികൾ വളർത്തുന്നു. പന്തലിൽ പടവലവും പയറുമൊക്കെ വിളഞ്ഞുനിൽക്കുമ്പോൾ തൊട്ടടുത്ത് ഗ്രോബാഗുകളിൽ തക്കാളിയുപ്പെടെ ഒട്ടേറെ പച്ചക്കറികൾ വളരുന്നുണ്ട്. മാത്രമല്ല പ്രത്യേകം തയാറാക്കിയ സ്ഥലത്ത് നെൽകൃഷിയുമുണ്ട്. കൂടാതെ തോട്ടത്തിന് അഴകായി ഒട്ടേറെ പൂച്ചെടികളും പുഷ്‌പിച്ചുനിൽക്കുന്നു.

കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പൂന്തോട്ടസമാനമായ രീതിയിൽ വളർത്തിവരുന്ന കൃഷിത്തോട്ടത്തിന്റെ വിഡിയോ കാണാം. ബാബു കരുവള്ളിയാണ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
FROM ONMANORAMA