പൂന്തോട്ടത്തിന് അഴക് പകരും കൊക്കഡാമ എങ്ങനെ നിർമിക്കാം? വിഡിയോ

HIGHLIGHTS
  • ആർക്കും വീട്ടിൽ കൊക്കഡാമ നിർമിക്കാവുന്നതേയുള്ളൂ
kokedama
SHARE

സസ്യങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നവരിൽ പലരും സ്ഥലപരിമിതിയിൽ വിഷമിക്കുന്നവരാണ്. അത്തരം പൂച്ചെടിപ്രേമികൾക്കായി വെർട്ടിക്കൽ ഗാർഡൻ പോലുള്ള സംവിധാനങ്ങൾ ഇപ്പോൾ പ്രചാരത്തിലുണ്ട്. അതുപോലെതന്നെ പൂന്തോട്ടത്തിന് അഴക് പകരുന്ന പ്ലാന്റിങ് രീതിയാണ് കൊക്കഡാമ. ചെടിക്കാവശ്യമായ നടീൽ മിശ്രിതം നൽകി പന്തു പോലെ രൂപപ്പെടുത്തിയെടുക്കുന്നത് ഉദ്യാനപരിരക്ഷയിൽ ഒരു കല തന്നെയാണ്. 

ആർക്കും വീട്ടിൽ കൊക്കഡാമ നിർമിക്കാവുന്നതേയുള്ളൂ. നല്ലൊരു ചെടിയും ചെറിയൊരു കഷ്ണം ഗ്രീൻനെറ്റും നൂലും ഉണ്ടെങ്കിൽ നിമിഷനേരംകൊണ്ട് ഭംഗിയുള്ള കൊക്കഡാമ നിർമിക്കാം. അധ്യാപകനായ പ്രിൻസ് കുമ്പുക്കാടൻ കൊക്കഡാമ നിർമാണത്തെക്കുറിച്ച് പങ്കുവച്ച വിഡിയോ കാണാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
FROM ONMANORAMA