ഐസൊലേഷൻ സമയത്ത് വളർത്താം നമുക്കൊരു വിക്ടറി ഗാർഡൻ

HIGHLIGHTS
  • നടുന്നതിന് പേപ്പർ ഗ്ലാസുകൾ
  • ഇലവർഗങ്ങളാണെങ്കിൽ വേഗം വിളവെടുക്കാം
victory-garden
SHARE

കോവിഡ്–19 അപകടരമാംവിധം വ്യാപിച്ചുകൊണ്ടിരിക്കുന്നു. വീടുകളിൽ സെൽഫ് ക്വാറന്റൈനിൽ കഴിയുന്നവരും സുരക്ഷാ കാരണങ്ങളാൽ വീടുകളിലായിരിക്കുന്നവരും ഇപ്പോൾ പ്രധാനമായും ഭയക്കുന്നത് ഭക്ഷ്യക്ഷാമം ഉണ്ടാകുമോ എന്നാണ്. എന്നാൽ, അതേക്കുറിച്ച് ഭയക്കാതെ വീട്ടിൽത്തന്നെ വീട്ടിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കാൻ ഇപ്പോഴേ തുടങ്ങാം. അതുകൊണ്ടുതന്നെ പച്ചക്കറിക്കൃഷിക്കായി ഒരു വിക്ടറി ഗാർഡൻ ഇപ്പോഴെ തയാറാക്കാം.

എന്താണ് വിക്ടറി ഗാർഡൻ?

രണ്ടാം ലോകമഹായുദ്ധ കാലത്ത് ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോൾ ജോർജ് വാഷിങ്ടൺ കാർവർ എന്ന അമേരിക്കൻ കാർഷിക ശാസ്ത്രജ്ഞൻ മുന്നോട്ടുവച്ച ആശയമാണ് വിക്ടറി ഗാർഡൻ. ഓരോ വ്യക്തിയും അവർക്കാവശ്യമായുള്ള ഭക്ഷണം വീട്ടിൽത്തന്നെ ഉൽപാദിപ്പിക്കുന്നതാണ് വിക്ടറി ഗാർഡന്റെ രീതി. അതിന് ഒരുപാട് സ്ഥലസൗകര്യങ്ങളൊന്നും വേണമെന്നില്ലെന്നുള്ളതാണ് പ്രധാന കാര്യം.

2020ൽ ലോകത്തിന്റെ മുഖ്യ ശത്രു മനുഷ്യരും ചിന്തകളുമല്ല പകരും നോവൽ കൊറോണ വൈറസ് –19 ആണ്. ഭരണകൂടങ്ങൾ നിർദേശിക്കുന്ന രീതിയിൽ മുൻകരുതൽ എടുത്തും പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിച്ചും ആരോഗ്യം സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. 

വീടിനുള്ളിൽത്തന്നെ

തുറസായ സ്ഥലങ്ങളിൽ പച്ചക്കറിക്കൃഷി ചെയ്യാമെങ്കിലും എല്ലാവർക്കും അത് പ്രായോഗികമല്ല. പ്രത്യേകിച്ച് ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർക്ക് ഭക്ഷ്യവസ്തുക്കൾക്കായി കടകളെ ആശ്രയിക്കേണ്ടി വരും. അത്തരം ആളുകൾക്ക് കുറഞ്ഞ സ്ഥലത്ത് വളർത്താൻ കഴിയുന്ന ചെടികൾ നടാവുന്നതാണ്. ജനലരികിലോ ബാൽക്കണിയിലോ വച്ചാൽ മതി.

നടുന്നതിന് പേപ്പർ ഗ്ലാസുകളോ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പാത്രങ്ങളോ ചെടിച്ചട്ടികളോ ഉപയോഗിക്കാം. മണ്ണ്, കമ്പോസ്റ്റ്, ചകിരിച്ചോർ എന്നിവ യോജിപ്പിച്ച് പോട്ടിങ് മിശ്രിതം തയാറാക്കാം. പോട്ടിങ്ങ് മിശ്രിതം നിറച്ച ചട്ടിയിൽ പച്ചക്കറിത്തൈകളോ വിത്തോ പാകാം. ഹ്രസ്വകാല വിളകളായ ഇലവർഗങ്ങളാണെങ്കിൽ വേഗം വിളവെടുക്കാം. കൂടാതെ പയറിനങ്ങൾ പാകി മൈക്രോ ഗ്രീൻ രീതിയിൽ ഉപയോഗിക്കുകയും ചെയ്യാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
FROM ONMANORAMA