കോവിഡ് കാലത്ത് വീട്ടിൽ ആയിരിക്കുമ്പോൾ ഉദ്യാനത്തിലും അടുക്കളത്തോട്ടത്തിലും കർമനിരതരായവർ ഒട്ടേറെയുണ്ട്. ചെടിച്ചട്ടികളും ഗ്രോബാഗുകളും നിറച്ച് പച്ചക്കറിത്തൈകൾ നടുന്ന തിരക്കിലാണ് പലരും. പഴയ ടയർ ഭംഗിയുള്ള ചെടിച്ചട്ടിയാക്കി പച്ചക്കറികൾ നടാനും ഉപയോഗിക്കുന്നുണ്ട്. ഭംഗിയായി മുറിച്ചെടുത്താൽ താമരയുടെ രൂപത്തിലായിരിക്കും ടയർ ചട്ടികൾ. അടിവശം കയറുകൊണ്ട് ഇഴ കെട്ടിയാൽ പ്ലാസ്റ്റിക് വിരിച്ച് മുകളിൽ നടീൽ മിശ്രിതം നിറയ്ക്കാം. വെള്ളം കെട്ടിനിൽക്കുകയുമില്ല.
ടയറിന്റെ ഒരു വശം കത്തി ഉപയോഗിച്ച് സിഗ്–സാഗ് രീതിയിൽ മുറിച്ചശേഷം മറിച്ചിട്ടാണ് ചെടിച്ചട്ടിയുണ്ടാക്കുന്നത്. തിരുവനന്തപുരം സ്വദേശിയും വീട്ടമ്മയുമായ വീണ ടയർ ചട്ടി നിർമാണവുമായി പങ്കുവച്ച വിഡിയോ കാണാം.