മൈക്രോഗ്രീൻ വളർത്താനിതാ 5 വഴികൾ, ഒപ്പം വീട്ടിൽ തയാറാക്കാൻ 10 വിഭവങ്ങളും
Mail This Article
ലോക്ക് ഡൗണിൽ ഏറ്റവും പ്രചാരം നേടിയിട്ടുള്ള കൃഷിരീതിയാണ് മൈക്രോഗ്രീൻ. പയർ വർഗങ്ങളും ധാന്യങ്ങളും മുളപ്പിച്ച് രണ്ടില പരുവമാകുമ്പോൾ പാചകത്തിന് ഉപയോഗിക്കുന്നതാണ് രീതി. വലിയ സ്ഥലമോ മണ്ണോ അധ്വാനമോ ആവശ്യമില്ലാതെ ഇലക്കറികൾ തയാറാക്കാമെന്നതാണ് പ്രത്യേകത. ചെറിയ പ്ലാസ്റ്റിക് ട്രേകളിൽ വീടിനുള്ളിൽത്തന്നെ മൈക്രോഗ്രീൻ തയാറാക്കാവുന്നതേയുള്ളൂ.
മൈക്രോഗ്രീൻ അനായാസം എങ്ങനെയൊക്കെ നടാം? എന്തൊക്കെ ശ്രദ്ധിക്കണം? നന എപ്പോൾ? എപ്പോൾ വിളവെടുക്കണം? എങ്ങനെ ഉപയോഗിക്കണം എന്നൊക്കെ അറിയാൻ വിഡിയോ കാണാം.
ഏതൊരു പച്ചക്കറിയാണെങ്കിലും ദിവസവും ഒരേരീതിയിൽ കഴിച്ചാൽ മടുപ്പാകുമെന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ പാചകത്തിൽ വ്യത്യസ്തത പുലർത്തിയാൽ നിത്യേന മൈക്രോഗ്രീൻ കഴിക്കാം. ദോശയിലും ഇഡ്ഡലിയിലും ഉപ്പുമാവിലും ചമ്മന്തിയിലും മുട്ടയിലും എന്നുതുടങ്ങി മിക്ക ഭക്ഷണത്തിലും മൈക്രോഗ്രീൻ ചേർക്കാം. മൈക്രോഗ്രീൻ ഉപയോഗിച്ചുള്ള 10 വിഭവങ്ങൾ പരിചയപ്പെടാം.