കൃഷിക്കു സ്ഥലമില്ലേ? ചെയ്യാം ലംബ കൃഷി അഥവാ വെർട്ടിക്കൽ ഫാമിങ്

HIGHLIGHTS
  • കുറഞ്ഞ സ്ഥലത്തും കൃഷി ചെയ്യാം
  • ജലനഷ്ടം കുറയ്ക്കാം
vertical-farming
SHARE

പലരെയും കൃഷിയിൽനിന്ന് പിന്തിരിപ്പിക്കുന്നത് ഒരുപക്ഷേ കൃഷി ചെയ്യാനുള്ള സ്ഥലത്തിന്റെ പരിമിതിയാണ്. പരമ്പരാഗത പുരയിടക്കൃഷിയിൽനിന്നു മാറി ലഭ്യമായ, പരിമിതമായ സ്ഥലത്ത് നന്നായി കൃഷി ചെയ്യുന്നവരുമുണ്ട്. വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ സ്വന്തമായി ഉൽപാദിപ്പിക്കുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തിയാണ് പലരും ഇതിലൂടെ ലക്ഷ്യമിടുന്നത്.

കൃഷി ചെയ്യാൻ സ്ഥലപരിമിതിയുള്ളവർക്ക് ലംബ കൃഷി അഥവാ വെർട്ടിക്കൽ ഫാമിങ് രീതി അവലംബിക്കാം. കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ കരമന സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിൽ ലംബക്കൃഷിക്കനുയോജ്യമായ ചില ഘടനകൾ വികസിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം സാങ്കേതിവിദ്യാ കൈമാറ്റത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. 

ചീര, തക്കാളി, വഴുതന, വെണ്ട എന്നുതുടങ്ങി അടുക്കളത്തോട്ടത്തിലെ മിക്ക പച്ചക്കറികളും ഇങ്ങനെ ലംബ രീതിയിൽ കൃഷി ചെയ്യാം. മാത്രമല്ല വേനൽക്കാലത്തിന് ഏറ്റവും അനുയോജ്യമായ കൃഷിമാർഗമായും ഇവ സ്വീകരിക്കാം. പ്രത്യേകം ഘടിപ്പിച്ചുള്ള പൈപ്പിൽ ജലം ശേഖരിച്ച് തിരിനന വഴിയാണ് സസ്യങ്ങളിലെത്തിക്കുക. വളവും ഇതിലൂടെത്തന്നെ നൽകാം. ജലോപയോഗം കുറച്ച് നല്ല രീതിയിൽ കൃഷി ചെയ്യാൻ കഴിയുന്ന മാതൃകയുമാണിത്. ഏകദേശ ചെലവ് ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ അറിയാൻ വിഡിയോ കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA