മക്കളെ കൃഷിയിലേക്കിറക്കിയ അമ്മയെയും ഭാര്യയെയും അഭിനന്ദിച്ച് പ്രവാസിയുടെ കുറിപ്പ്

HIGHLIGHTS
  • വീട്ടമുറ്റത്ത് പച്ചക്കറിത്തോട്ടം
vegetable
SHARE

കോവിഡ്–19 അവധിക്കാലത്ത് മക്കളെ കൃഷിയിലേക്കിറക്കി അവരെ വീട്ടിൽത്തന്നെ ഇരിക്കാൻ പ്രേരിപ്പിച്ച അമ്മയെയും ഭാര്യയെയും അഭിനന്ദിച്ച് ഒരു പ്രവാസി. ഇപ്പോൾ കുവൈത്തിലുള്ള കൊച്ചി സ്വദേശിയായ ടോബി ജോർജാണ് ലോക്ക് ഡൗൺ കാലത്തെ തന്റെ വീട്ടിലെ വിശേഷങ്ങൾ സമൂഹമാധ്യമ കൂട്ടായ്മയിൽ പങ്കുവച്ചത്. വീട്ടുമറ്റത്ത് ഗ്രോബാഗുകളിലും ചാക്കുകളിലുമായി ഒട്ടുമിക്ക പച്ചക്കറികളും അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു നട്ടുവളർത്തുന്നുണ്ട്. അതിന്റെ മുഴുവൻ നോട്ടച്ചുമതല ഇപ്പോൾ മക്കൾക്കാണ്. ചെടികൾക്ക് വളമിടുന്നതും വെള്ളം നൽകുന്നതും വിളവെടുക്കുന്നതുമെല്ലാം മക്കൾത്തന്നെ. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.

"കൊറോണക്കാലത്ത് തൈ പത്തു വച്ചാൽ, ലോക്ക്ഡൗൺ കാലത്ത് കാ പത്ത് തിന്നാം"

കൊറോണ കാലത്തു കർഫ്യൂ ഉണ്ടാകും എന്നും, അതിനാൽ കുറച്ച് അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളൂം മേടിച്ചുവയ്ക്കാൻ പറഞ്ഞപ്പോൾ, ബിന്ദു അത്ര കാര്യമായി എടുത്തില്ല എന്നെനിക്കു തോന്നി. നിർബന്ധിച്ചപ്പോൾ കുറച്ച് അരി മാത്രം വാങ്ങി. ഇവിടെ എല്ലാ ദിവസും പച്ചക്കറി/പലചരക്കു കടയിലുള്ള തിരക്ക് കണ്ടു പറഞ്ഞ എനിക്കു ദേഷ്യം വരാതിരിക്കുമോ!! "അറിയാത്ത പുള്ള ചൊറിയുമ്പോൾ അറിയും" എന്ന് ഞാൻ പറഞ്ഞു. അന്നേരമാണ് അത്യാവശ്യത്തിനു വീട്ടിൽ പച്ചക്കറി ഉള്ളതിനാൽ പുറമേനിന്നു മേടിക്കേണ്ട എന്നവൾ പറഞ്ഞത്.

മുറ്റം നിറയെ പൂച്ചെടികൾ വയ്ക്കുക എന്നതായിരുന്നു ആദ്യ പരിപാടി. അപ്പോഴാണ് നമ്മുടെ മഞ്ജു വാര്യരെ ഓർമ വന്നത്. ടെറസിൽ കിടന്ന് ഒന്ന് ഉറങ്ങി എണീറ്റപ്പോഴേക്കും സംഗതി മൊത്തം മാറിമറഞ്ഞത് നമ്മൾ എല്ലാരും കണ്ടതാണ്. എങ്കിൽ പിന്നെ അങ്ങിനെ തന്നെ തുടങ്ങിക്കളയാം എന്ന് ആലോചിച്ചു.

വിശാലമായ മുറ്റത്ത്, പൂച്ചെടികൾക്കു മാത്രമല്ല, ആവശ്യത്തിനുള്ള പച്ചക്കറികളൂം ആവാം എന്ന് കൊറോണ നമ്മളെ പഠിപ്പിക്കുകയായിരുന്നു എന്നു വേണം കരുതാൻ. വിഷമില്ലാത്ത തനി നാടൻ പച്ചക്കറികൾ നമ്മുടെ മുറ്റത്ത് എങ്ങിനെ ഉണ്ടാക്കാൻ കഴിയും എന്ന് കാണിക്കുകയായിരുന്നു ബിന്ദുവും പിള്ളേരും. കൂട്ടത്തിൽ മാസത്തിന്റെയും വാവിന്റേയും മഴയുടെയും കണക്കു പറഞ്ഞ് അമ്മയും ചാച്ചനും.

തക്കാളി, പടവലം, വെണ്ട, ഇഞ്ചി, പയർ, ചീര, കാച്ചിൽ, ചെറുകിഴങ്ങ്, ചേമ്പ്, ഫാഷൻ ഫ്രൂട്ട്, റംബൂട്ടാൻ, പേര, മാങ്ങ, മൊട്ടപ്പഴം എന്നിങ്ങനെ അത്യാവശ്യം വേണ്ടുന്നത് എല്ലാം മുറ്റത്തുതന്നെ ഒരുങ്ങിയിരിക്കുന്നു. ഇപ്പോൾ രാവിലെ മുതൽ നോയലും ജോയലും റോസിയും തിരക്കിലാണ്. വെള്ളം ഒഴിക്കണം, വളം ഇടണം, മണ്ണുകൊണ്ട് പുതിയ കൂട നിറയ്ക്കാൻ അമ്മയെ സഹായിക്കണം. അങ്ങിനെ പലതും. കൂട്ടത്തിൽ എല്ലാം നോക്കി ശരിയാണോ എന്ന് നോക്കുന്ന " ജാക്കി" എന്ന പട്ടിക്കുട്ടിയും. അവനും ഉഷാറായിട്ടുണ്ട്.

കൊറോണക്കാലം തിരക്കുള്ളതാക്കി, വീട്ടിൽ തന്നെ ഇരിക്കാൻ കുട്ടികളെ പഠിപ്പിച്ച അമ്മയ്ക്കും ബിന്ദുവിനും അഭിനന്ദനങ്ങൾ. കൂടാതെ അവരോടൊപ്പം ഒരുമിച്ചിറങ്ങി പുറപ്പെട്ട മക്കൾക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA