ലോക് ഡൗൺ കാലം പച്ചക്കറിക്കൃഷിയിൽ ചെലവഴിച്ച് മലയാളികളുടെ സ്വന്തം മീനൂട്ടി

HIGHLIGHTS
  • ടെറസിൽ എല്ലാവിധ പച്ചക്കറികളും വിളയുന്നു
meenakshi-1
ടെറസിൽനിന്നു വിളവെടുത്ത പച്ചക്കറികളുമായി മീനാക്ഷി
SHARE

മീനാക്ഷി അനൂപ് മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് മീനൂട്ടിയാണ്. കോവിഡ് കാലമായതിനാൽ സിനിമയിലെയും മറ്റും തിരക്കുകൾ ഒഴിഞ്ഞ് കോട്ടയം ജില്ലയിലെ പാദുവയിലുള്ള വീട്ടിലാണ് മീനാക്ഷിയിപ്പോൾ. തിരക്കുകൾ ഇല്ലാത്തതിനാൽ അച്ഛൻ അനൂപിന്റെ പച്ചക്കറികൃഷി പരിപാലിക്കലാണ് പ്രധാന ജോലി. വീടിന്റെ ടെറസിലും മുറ്റത്തുമായി വലിയൊരു പച്ചക്കറിത്തോട്ടമാണ് അനൂപ് ഒരുക്കിയിരിക്കുന്നത്. 

ഇഞ്ചി, കോവൽ, തക്കാളി, കുമ്പളം, ഒ‌ട്ടേറെ മുളകിനങ്ങൾ, നിത്യവഴുതന, ചീര, സാലഡ് വെള്ളരി, വഴുതനങ്ങ, മത്തൻ, വെണ്ട, ചതുരപ്പയർ, പാവൽ, പുതിന, പടവലം, കൂർക്ക, വിവിധയിനം ചീരകൾ തുടങ്ങി കിഴങ്ങിനങ്ങളായ ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയവയും വർഷങ്ങളായി ഇവിടെ കൃഷി ചെയ്യുന്നുണ്ട്. സീസണിൽ കാബേജ്, കോളിഫ്ലവർ, ബീറ്റ് റൂട്ട് എന്നിവയും ഇവിടെ കൃഷി ചെയ്തിരുന്നു.  തറവാട്ടിൽനിന്നുള്ള ചാണകമാണ് പ്രധാന വളം. ചാണപ്പൊടിയായും സ്ലറിയായും ഗ്രോബാഗിൽ വളരുന്ന പച്ചക്കറികൾക്കു നൽകും. ഇടയ്ക്ക് ജൈവവളങ്ങൾ വാങ്ങിയും ചെടികൾക്ക് നൽകാറുണ്ടെന്നും അനൂപ്.

എല്ലാത്തരം പച്ചക്കറികളും ടെറസിലെ പരിമിതമായ സ്ഥലത്ത് വളർത്തുന്നു. അതുകൊണ്ട് മാർക്കറ്റിൽനിന്നു വാങ്ങേണ്ടി വരുന്നില്ല. ടെറസ് ആയതിനാൽ കൃത്യമായ ശ്രദ്ധയും പരിചരണവും നൽകിയില്ലെങ്കിൽ ഇവ നശിച്ചുപോകും. അതുകൊണ്ടുതന്നെ ദിവസേനയുള്ള പരിചരണത്തിന് മുടക്കം വരുത്താറില്ല. ലോക് ഡൗൺ ആയതിനാൽ മക്കൾതന്നെയാണ് പച്ചക്കറികളുടെ പരിപാലനവും വിളവെടുപ്പും.

പല പച്ചക്കറിയിനങ്ങളും ഷൂട്ടിങ് ലൊക്കേഷനുകളിൽനിന്ന് ശേഖരിച്ചതാണെന്ന് അനൂപ്. അതുകൊണ്ടുതന്നെ ഓരോ നാടിന്റെയും പ്രത്യേകതകളുള്ള പച്ചക്കറിയിനങ്ങൾ ഈ കൊച്ച് അടുക്കളത്തോട്ടത്തിൽ കാണാം. 

meenakshi
ടെറസിൽനിന്നു വിളവെടുത്ത പച്ചക്കറികളുമായി മീനാക്ഷി

പച്ചക്കറികൾ കൂടാതെ താറാവ്, കോഴി, ഗിനിക്കോഴി, വാത്ത, പ്രാവുകൾ, അലങ്കാര മത്സ്യങ്ങൾ എന്നിവയും ഇവിടെയുണ്ട്. 

ഊർജ സംരക്ഷണമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. പകൽ സമയത്തെ വൈദ്യുതി സൗരോർജത്തിൽനിന്നാണ്. ചൂടുവെള്ളത്തിന് സോളാർ വാട്ടർ ഹീറ്റർ പച്ചക്കറികളുടെ ഇടയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 

ഒരു വിനോദം എന്ന രീതിയിലാണ് ടെറസിൽ പച്ചക്കറിക്കൃഷി തുടങ്ങിയതെങ്കിലും ഇനിയുള്ള കാലത്ത് കൃഷി ആവശ്യമാണെന്ന് അനൂപ് പറയുന്നു. സ്വന്തം വീട്ടിലേക്കുള്ള പച്ചക്കറി സ്വയം ഉൽപാദിപ്പിക്കാൻ കഴിഞ്ഞാൽ അതിൽപരം സന്തോഷവും ആരോഗ്യസംരക്ഷണവും വേറൊന്നില്ലല്ലോ. 

English summary: Actress Meenakshi and her Terrace Farming Methods, Malayalam film industry, Baby Meenakshi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA