ADVERTISEMENT

മുറ്റത്ത് ടൈൽ പാകാതെയും പാറച്ചരൽ ഇടാതെയും ഇങ്ങനെ ഒരു ശ്രമം നമുക്ക് നടത്തിയാലോ?

എന്താണ് ഗുണം എന്നല്ലെ, ഞങ്ങൾ വീട്ടിൽ ബഫല്ലോ ഗ്രാസ് വച്ചപ്പോൾ മനസിലായ ചില കാര്യങ്ങൾ ആദ്യംതന്നെ വിവരിക്കാം.

  • പണച്ചെലവില്ല: ടൈലിന് ച. അടിക്ക് കുറഞ്ഞത് 65 രൂപ, ചരലിനും നല്ല വിലയാകും.
  • ഓക്സിജൻ ധാരാളം: ടൈലിന് അതില്ല.
  • മഴവെള്ളത്തെ ഭൂമിയിലേക്കു വേഗം കടത്തിവിടും: ടൈലിന് അതില്ല
  • ചൂട് പ്രതിഫലിപ്പിക്കില്ല: ടൈൽ ചൂട് ആഗിരണം ചെയ്യുന്നതോടൊപ്പം ചൂടാകുകയും ചെയ്യുന്നു.

എന്തുകൊണ്ട് ബഫല്ലോ ഗ്രാസ് തിരഞ്ഞെടുക്കണം?

  • ചുറ്റുവട്ടങ്ങളിൽനിന്ന് നടീൽ വസ്തു ലഭിക്കും. വിലവരുന്നില്ല.
  • സംരക്ഷണം കുറച്ച് മതി.
  • വേനൽക്കാലത്ത് കുറച്ചു  ജലം മതി.
  • വളർന്നു കഴിഞ്ഞാൽ കളകിളിർക്കില്ല. മറ്റു പുല്ലുകളുടെ ഇടയിൽ കളകൾ ഒരു പ്രധാന ശല്യമാണ്.

സംരക്ഷണം‌

വൃത്തിയാക്കിയ സ്ഥലത്ത് അരയടി അകലത്തിൽ തണ്ടുകൾ മുറിച്ച് നടുക. മഴയില്ലെങ്കിൽ നന കൊടുക്കുക. ചെടികൾ നിരന്നു കഴിയുമ്പോൾ കുറച്ച് സ്ഥലം മാത്രം ഉള്ളവർ ഗ്രാസ് കട്ടർ (കത്രിക) ഉപയോഗിച്ചും അല്ലാത്തവർ ലോൺ മൂവർ (വില ഉദ്ദേശം ആറായിരത്തിനടുത്ത് ) ഉപയോഗിച്ചും വെട്ടി ഭംഗിയാക്കുക. പിന്നീട് മാസത്തിൽ ഒന്നു വീതം ചെയ്താൽ മതിയാകും. വേനൽ കടുക്കുമ്പോൾ ജല ലഭ്യത ഇല്ലാതെവന്നാൽ ഇലകൾ കരിയുമെങ്കിലും പുതുമഴയ്ക്ക് കിളിർത്തു വരും. ഇങ്ങനെയുള്ളവർ പുല്ലിന്റെ വർഷത്തിലെ എതെങ്കിലും ഒരു പൂക്കാലം വിത്തു വീഴുന്നതു വരെ വെട്ടാതെ നോക്കണം. പിന്നീട് അതിവേനക്കാലത്ത് പുല്ല്, തണ്ട് നഷ്ടപ്പെട്ടാലും വിത്ത് ഒന്നായി കിളിർത്തു കൊള്ളും.

English summary: Low Cost Backyard Landscaping

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com