സ്ഥലമുണ്ടെങ്കിൽ ഗ്രോബാഗിനേക്കാൾ നല്ലത് ഗ്രോബെഡ്, തയാറാക്കാം പാഴ്‌വസ്തുക്കൾ ഉപയോഗിച്ച്

HIGHLIGHTS
  • പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കാം
growbed
SHARE

അടുക്കളത്തോട്ടം/ടെറസ് കൃഷി ചെയ്യാൻ സ്ഥല സൗകര്യവും ഉണ്ടെങ്കിൽ വീതിയും നീളവുമുള്ള ബെഡുകൾ ഒന്നോ രണ്ടോ അടി ഉയരത്തിൽ ഉണ്ടാക്കി ചെയ്യുന്നതാണ് പരിമിതമായ ഗ്രോബാഗുകളും ചട്ടികളും ഉണ്ടാക്കി ചെയ്യുന്നതിനേക്കാൾ നല്ലത്. എന്നുവെച്ച് ഗ്രോബാഗുകൾ നല്ലതല്ല എന്നല്ല പറഞ്ഞു വരുന്നത്. 

ബെഡുകൾ ഉണ്ടാക്കിയാൽ ചെടികൾക്ക് വേരോട്ടത്തിനുള്ള സാധ്യതകൾ കൂടുതലായിരിക്കും. കൂടാതെ ഒരു സീസൺ കഴിഞ്ഞാൽ ഇത്തരം ബെഡുകൾ ഉഴുതു മറിക്കാൻ എളുപ്പവുമാണ്. ഡ്രിപ് ഇറിഗേഷൻ/തുള്ളി നന നൽകാനുള്ള സംവിധാനം ഉണ്ടാക്കാനും എളുപ്പമാണ്. 

ജൈവാംശംകൊണ്ട് സമൃദ്ധമായ ബെഡുകൾ മികച്ച വിളവ് തരും. കാലാവസ്ഥയും പ്രാദേശിക പ്രത്യേകതകളും അനുസരിച്ച് ഒരു വീട്ടിലേക്കു വേണ്ടുന്ന ഒരു വിധം എല്ലാ പച്ചക്കറികൾ സമൃദ്ധമായി ഉണ്ടാക്കാനും കഴിയും. 

മണ്ണു പിടിച്ചു നിർത്തി ഒരു ബെഡ് ഉണ്ടാക്കാൻ സാധിക്കാവുന്ന എല്ലാ സെക്കൻഡ് ഹാൻഡ് മെറ്റീരിയലും ഉപയോഗിക്കാം. വിലകുറഞ്ഞ ഡ്രമ്മുകൾ നെടുകെ മുറിച്ചും ഉണ്ടാക്കാം. പ്ലാസ്റ്റിക് ഷീറ്റുകൾ, കട്ടികൂടിയ ഫ്ലെക്സ്, പ്ലാസ്റ്റിക് ബാഗുകൾ, ചാക്കുകൾ, ആസ്ബസ്റ്റോസ് ഷീറ്റുകൾ, പലകകൾ അങ്ങിനെയങ്ങിനെ മണ്ണിനെ പിടിച്ചു നിർത്താൻ കഴിയുന്ന എന്തും ഉപയോഗിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA