നല്ല ഭക്ഷണത്തിനായി കൃഷി തുടങ്ങി; കൃഷി അനുഭവങ്ങൾ പങ്കുവച്ച് നടൻ ജോജു ജോർജ്

HIGHLIGHTS
  • പച്ചക്കറിക്കൃഷി ടെറസിൽ
joju-1
SHARE

ലോക്‌ഡൗൺ കൃഷിയിൽ ഉപയോഗിച്ച് നടൻ ജോജു ജോർജ്. തിരക്കഥാകൃത്ത് സജീവ് പാഴൂരിന്റെ കൃഷിയിൽ ആകൃഷ്ടനായാണ് ജോജു തന്റെ വീട്ടിലും പച്ചക്കറിക്കൃഷി തുടങ്ങിയത്. ലോക്‌ഡൗണിൽ സജീവിന് വീട്ടിലേക്കുള്ള പച്ചക്കറികളും മീനും പുറത്തുനിന്ന് വാങ്ങേണ്ടി വന്നില്ലെന്നുള്ളത് ആവേശം ഇരട്ടിയാക്കി. 

ടെറസിൽ മഴമറ തയാറാക്കിയാണ് ജോജുവിന്റെ പച്ചക്കറിക്കൃഷി. ഗ്രോബാഗിലാണ് തൈകൾ നട്ടിരിക്കുന്നത്. ഇവ വയ്ക്കുന്നതിനായി പ്രത്യേക സ്റ്റാൻഡും സജ്ജീകരിച്ചിട്ടുണ്ട്. തക്കാളി, പയർ, പാവൽ, ചീര, വഴുതന, വെണ്ട, ചീനി തുടങ്ങി എല്ലാത്തരം പച്ചക്കറികളും ഇവിടെ വളരുന്നു. വിളവും നൽകിത്തുടങ്ങി. തുള്ളിനന രീതിയിലാണ് ജലസേചനം. 

joju
ജോജുവിന്റെ വെച്ചൂർ പശുക്കൾ

ടെറസിലെ പച്ചക്കറിക്കൃഷി കൂടാതെ ഇപ്പോൾ 2 വെച്ചൂർ പശുക്കൾ, ആട്, നാടൻ കോഴികൾ, മത്സ്യങ്ങൾ എന്നിവയെയും തന്റെ വീട്ടുമുറ്റത്തു വളർത്തുന്നുണ്ടെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു. 

English summary: Film Actor, Joju George, Malayalam Film

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA