ADVERTISEMENT

സോഫ്റ്റ്‌വെയർ എൻജിനിയർ മാത്രമല്ല ഒരു നല്ല കർഷകനാകാനും തനിക്ക് കഴിയും എന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് ബിനോയി സുരേന്ദ്രൻ. 

കോവിഡ് 19 കാലത്ത് ലോക് ഡൗണിൽ പെട്ട് മറ്റൊന്നിലേക്കും തിരിയാനില്ലാത്തതുകൊണ്ട് കൃഷിയിലേക്ക് തിരിഞ്ഞ പലരേയും നമുക്കറിയാം. എന്നാൽ ബിനോയി അതിൽ നിന്ന് തികച്ചും വ്യത്യസ്തനാണ്.  ഒരു വർഷമായി കൃഷി ചെയ്യണം എന്ന ആഗ്രഹം മനസിലുണ്ടെങ്കിലും സമയക്കുറവു മൂലം അത് സാധിച്ചിരുന്നില്ല. ലോക് ഡൗണും ഭാര്യ മഞ്ചുവിന്റെ ഗർഭാവധിയും ഏതാണ്ട് ഒരേ സമയത്ത് വന്നത് ബിനോയിക്ക് അനുഗ്രഹമായി. എറണാകുളത്തു നിന്ന് വീട്ടിലേക്ക് താമസം മാറ്റിയ അന്നു മുതൽ കൃഷിയെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ശേഖരിക്കുകയും കൃത്യമായ നിരീക്ഷണത്തിൽ ഏർപ്പെടുകയും 2 മാസത്തിനു ശേഷം വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം തയാറാക്കുകയും ചെയ്തു. 500 ചുവടു വെണ്ട, 200 ചുവട് തക്കാളി, 100 ചുവട് പച്ചമുളക് ബാക്കിയുള്ള സ്ഥലത്ത് പ്രതിഭ എന്ന മഞ്ഞളും നട്ടു. ഇതിൽ വെണ്ട വിളവെടുപ്പ് ഈ ആഴ്ച മുതൽ ആരംഭിക്കുകയും ചെയ്തു. കൂടാതെ ശുദ്ധജല മത്സ്യകൃഷിയും തുടങ്ങിയിട്ടുണ്ട്.

binoy
ബിനോയിയുടെ ഭാര്യ മഞ്ജു തോട്ടത്തിൽ

മിയോവാക്കിയും കൂടെയുണ്ട്

ഐടിയും കൃഷിയും മാത്രമല്ല ഒരു നല്ല മിയോവാക്കി ഫോറസ്റ്റ് സെറ്ററും കൂടിയാണ് ബിനോയി. മുൻപ് ജോലി ചെയ്തിരുന്ന നീൽസെൻ എന്ന കമ്പനിക്കു വേണ്ടി ചേർത്തല ഗേൾസ് സ്കൂളിൽ മിയോവാക്കി ഫോറസ്റ്റ് ചെയ്തു കൊടുത്തത് ബിനോയിയാണ്. കേരളത്തിൽ വിരലിലെണ്ണാവുന്ന എണ്ണം മാത്രമാണ് ഈ മോഡൽ ഉള്ളത്. അതിൽ ശ്രദ്ധേയമാണ് ചേർത്തല ഗേൾസിലേത്.

ജോലി കിട്ടിയാൽ പിന്നെ മറ്റൊന്നും ചെയ്യാൻ തയ്യാറാവത്ത പുതിയ തലമുറയെ മാറ്റി ചിന്തിപ്പിക്കാൻ പോന്ന ഒരു ഉത്തമ മാതൃകയാണ് ബിനോയി. ജോലിക്കൊപ്പം കൃഷിയെ കൂടുതൽ കാര്യക്ഷമമാക്കുക എന്ന അടുത്ത തലത്തിലേക്ക് ബിനോയ് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഫാം ടൂറിസത്തിന്റെ സാധ്യതകൾ മനസിലാക്കി കേരളത്തിൽ ഒരു ഫാം സെറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവ ഐ‌ടി പ്രഫഷണൽ. ഒപ്പം കൂട്ടായി ഭാര്യ മഞ്ചുവും. 

ബിനോയ്: 9620716166

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com