ഒട്ടേറെ ഫലവൃക്ഷങ്ങൾ വളരുന്ന അനു സിതാരയുടെ ഏദൻതോട്ടം, വിഡിയോ കാണാം

anu-sithara-2
SHARE

പുതിയ വീടുവച്ചാൽ വീടിനു ചുറ്റും ഫലവൃക്ഷങ്ങളും പൂച്ചെടികളും വച്ച് നല്ലൊരു ഉദ്യാനമോ ഫലവൃക്ഷത്തോട്ടമോ വളർത്തിയെടുക്കാൻ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. പരിമിതമായ സ്ഥലത്തും തങ്ങളാൽ കഴിയുന്ന വിധത്തിൽ ചെടികളും പച്ചക്കറികളുമൊക്കെ നട്ടുപരിപാലിക്കാൻ ഒട്ടേറെ പേർ ശ്രദ്ധിക്കാറുമുണ്ട്. അത്തരത്തിൽ വീടിനു മുറ്റത്തൊരു ഫലവൃക്ഷത്തോട്ടം വേണമെന്ന് ആഗ്രഹിച്ച്, അത് സഫലീകരിച്ച വ്യക്തിയാണ് അനു സിതാര. വയനാട്ടിൽ പുതിയ വീടുവച്ചപ്പോൾ വിശാലമായ മുറ്റത്ത് ഒട്ടേറെ ഫലവൃക്ഷത്തൈകൾ നടാൻ അനു സിതാരയും ഭർത്താവ് വിഷ്ണുപ്രസാദും ശ്രദ്ധിച്ചിട്ടുണ്ട്.

ഓറഞ്ച്, സപ്പോർട്ട, ലൂബി, അമ്പഴം, ഒട്ടേറെയിനം പേര, റംബുട്ടാൻ, മുന്തിരി, നാരകം, മാവ്, പുളിപ്പേരയ്ക്ക (ചെറിയ പുളിയുള്ള പേരയ്ക്ക), മൾബറി, ചാമ്പ, മുരിങ്ങ തുടങ്ങിയവയാണ് പ്രധാനമായും വീടിന്റെ മുൻഭാഗത്ത് നട്ടുവളർത്തുന്നത്. ചില ഇനങ്ങൾ കായിച്ച് വിളവെടുത്തിട്ടുണ്ടെന്നും അനു സിതാര പറയുന്നു. 

വീടിന്റെ പുറകിൽ തണ്ണിമത്തനും വളരുന്നു. കഴിച്ച തണ്ണിമത്തന്റെ വിത്തിട്ട് തനിയെ മുളച്ചതാണിത്. ഇപ്പോൾ കായിച്ചു തുടങ്ങിയിട്ടുമുണ്ട്. നിലക്കട, ചീര, പയർ തുടങ്ങി പച്ചക്കറികളും ഇവിടെ വളരുന്നു. 

അനു സിതാരയുടെ തോട്ടത്തിന്റെ കൂടുതൽ വിശേഷങ്ങളറിയാൻ വിഡിയോ കാണാം

English summary: Actress Anu Sithara Talk- about her  Fruit Tree Garden

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA