അടുക്കളക്കൃഷിക്ക് തൊടിയിലോ മുറ്റത്തോ മട്ടുപ്പാവിലോ ഇടം കണ്ടെത്താം

HIGHLIGHTS
  • കൃഷിത്തോട്ടമൊരുക്കുന്നതിനു മുന്നോടിയായി നന്നായി കിളച്ച് മണ്ണിളക്കണം
home-garden
SHARE

തൊടിയിൽ വേണ്ടത്ര ഇടം കണ്ടെത്താൻ കഴിയുമെങ്കിൽ അതുതന്നെ നല്ലത്.  അതിനു സാഹചര്യമില്ലെങ്കി ല്‍ മുറ്റത്തും മട്ടപ്പാവിലുമൊക്കെ ഇടം കണ്ടെത്താം. എവിടെയായാലും സമൃദ്ധമായി സൂര്യപ്രകാശം ലഭി ക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പ്രധാനം. തുറസായ പ്രദേശത്ത് കുറഞ്ഞത് 6 മണിക്കൂർ വെയിൽ ലഭിക്കുന്ന, വെള്ളക്കെട്ടില്ലാത്ത സ്ഥലമാണ് അടുക്കളത്തോട്ടത്തിനു യോജ്യം. നനയ്ക്കാനും അനുദിന പരിപാലനത്തിനുമുള്ള സൗകര്യവും നോക്കണം.

തൊടിയിൽ കൃഷിത്തോട്ടമൊരുക്കുന്നതിനു മുന്നോടിയായി നന്നായി കിളച്ച് മണ്ണിളക്കണം. കേരളത്തിൽ പൊതുവെ അമ്ലത കൂടിയ മണ്ണായതിനാൽ കുമ്മായം അഥവാ ഡോളമൈറ്റ് ചേർക്കുന്നത് ഭാവിയിൽ വളപ്രയോഗത്തിന്റെ ഫലം മെച്ചപ്പെടുത്തും. സെന്റിന് 2 കിലോ  കുമ്മായം ചേർത്ത് രണ്ടാഴ്ചയ്ക്കു ശേഷം ജൈവവളങ്ങളായ ചാണകം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ ചേർത്ത് ഇളക്കി വിത്തോ തൈയോ നടാം. മുറ്റത്തും മട്ടുപ്പാവിലും ഇടം കണ്ടെത്തുന്നവർക്ക് ചട്ടിയിലോ ഗ്രോബാഗിലോ പച്ചക്കറി നട്ടുവളര്‍ത്താം. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പാത്രങ്ങൾ, പെയിന്റ് പാട്ടകൾ, തെര്‍മോകോള്‍, മീൻപെട്ടി, ടയര്‍ എന്നിവയും ഉപയോഗിക്കാം. നടീല്‍മിശ്രിതം തയാറാക്കാന്‍ രണ്ടു ഭാഗം മണ്ണ്, ഒരു ഭാഗം ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം, ഒരു ഭാഗം മണൽ, ഒരു ഭാഗം ചകിരിച്ചോർ എന്നിവ കൂട്ടിക്കലർത്തണം. 

ഗ്രോബാഗില്‍ നടീല്‍ 

മേൽമണ്ണ്, ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ 2:1:1 എന്ന അനുപാതത്തിൽ കൂട്ടിച്ചേർക്കുക. ഇങ്ങനെ തയാറാക്കിയ 100 കിലോ നടീൽമിശ്രിതത്തിലേക്ക് 3 കിലോ വേപ്പിൻപിണ്ണാക്ക്, 3 കിലോ മീൻവളം അല്ലെ ങ്കിൽ വെർമി കമ്പോസ്റ്റ്, ഒരു കിലോ എല്ലുപൊടി, ഒരു കിലോ ട്രൈക്കോഡെർമ എന്നിവ ചേർത്ത് സമ്പു ഷ്ടമാക്കുക. 40 സെ.മീ. x 24 സെ.മീ.x 24 സെ.മീ.  വലുപ്പമുള്ള ഗ്രോബാഗിലാണ് പച്ചക്കറികൾ നടേണ്ടത്. നടീൽമിശ്രിതം നിറയ്ക്കുന്നതിനു മുമ്പ് ഗ്രോബാഗിൽ ജലവാർച്ചയ്ക്കുള്ള സുഷിരങ്ങളുണ്ടെന്ന് ഉറപ്പാക്കണം.

ഗ്രോബാഗിന്റെ ഏറ്റവും താഴെ ചരലോ ചകിരിയോ 2 ഇഞ്ച് കനത്തിൽ നിരത്തണം. അതിനുശേഷം 60 ശതമാനം മാത്രം നടീൽമിശ്രിതം നിറയ്ക്കുക. ബാക്കി 30–ാം ദിവസവും 45–ാം ദിവസവുമാണ് നിറയ്ക്കേണ്ട ത്. പരമാവധി ഗ്രോബാഗിന്റെ 80 ശതമാനം വരെ മാത്രമേ  മിശ്രിതം നിറയ്ക്കാവൂ.  നിറയ്ക്കുമ്പോൾ ഗ്രോബാഗിന്റെ രണ്ടു മൂലകളും ഉള്ളിലേക്കു തള്ളിവച്ചാൽ ചുവട് വൃത്താകൃതിയിലായി മറിഞ്ഞുവീഴാതി രിക്കും. 

ടെറസിൽ കൃഷി ചെയ്യുമ്പോൾ ഗ്രോബാഗ് വയ്ക്കുന്നതിനു മുമ്പായി താഴെ പോളിത്തീൻ ഷീറ്റ് വിരിക്കണം. നിശ്ചിത അകലത്തിൽ രണ്ട്  ഇഷ്ടികകളുടെ മുകളിലായി വേണം ഗ്രോബാഗ് വയ്ക്കാൻ. ഇങ്ങനെ തയാറാക്കിയ ഗ്രോബാഗുകളിൽ വിത്ത് പാകുകയോ ( വെണ്ട, പയർ, പാവൽ, പടവലം, കുമ്പളം തുടങ്ങി യവ) 25–40 ദിവസം പ്രായമായ തൈകൾ ( തക്കാളി, മുളക്, വഴുതിന, ചീര, കാബേജ്, കോളിഫ്ലവർ തുട ങ്ങിയവ)പറിച്ചു നടുകയോ ചെയ്യാം.

English summary: Vegetable Gardening in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA