ADVERTISEMENT

മതി... അതുമതി... അത്രമാത്രം മതി. ഒരു ചതുരശ്രയടി മണ്ണിന്റെ pH ഒരു പോയിന്റ് വർധിപ്പിക്കാൻ കുമ്മായം 4 ടേബിൾ സ്പൂൺ മാത്രം മതി. വലിയ ഒച്ചപ്പാടൊന്നും ഇല്ലാതെ, വലിയ വികൃതിത്തരങ്ങളൊന്നും ഇല്ലാതെ ആ അളവ് കുമ്മായം pH ലെവൽ സൂചിക ഒരു പോയിന്റ് ഉയർത്തും. അതായത് കുമ്മായം ചേർക്കുന്ന സമയത്ത് 5 പോയിന്റ് pH ആണെങ്കിൽ അതിനെ 6 പോയിന്റിലേക്ക് ഉയർത്താൻ 4 ടേബിൾ സ്പൂൺ കുമ്മായം മതി. ആ നിലയ്ക്ക് കുമ്മായം ഒരേക്കറിൽ ഒരു പോയിന്റ് ഉയർത്താൻ ഏകദേശം 8 കിലോ മതിയാകും എന്നത് കണക്കു കൂട്ടി മനസിലാക്കാൻ സാധിക്കും.   

സാധാരണ ഗതിയിൽ ചാണകത്തിന്റെ pH ലെവൽ 8.5ഉം കമ്പോസ്റ്റ് ചെയ്തു കഴിഞ്ഞാൽ 8ഉം ആണ്. കോഴിക്കാഷ്ഠത്തിന്റെ pH 8ഉം കമ്പോസ്റ്റ് ചെയ്തതിനു ശേഷം 8.4ഉം ആയിത്തീരാം. ആട്ടിൻ കാഷ്ഠത്തിന്റേത് 8.9 ഉം കമ്പോസ്റ്റ് ചെയ്തു കഴിഞ്ഞാൽ 7.8 ഉം ആയിത്തീരുന്നുണ്ട്. ഈ അളവുകൾ കമ്പോസ്റ്റ് ചെയ്യുന്ന രീതിക്കനുസരിച്ചു മാറുകയും ചെയ്യാം. എങ്കിലും അത് കൂടി വന്നാൽ 0.5–0.8ൽ കൂടാനോ കുറയാനോ സാധ്യതയില്ല. 

പച്ചിലയും ഉണക്കയിലയും ‘കുന്തവും കുടച്ചക്രവും ചട്ടിയും വട്ടിയും’ ‘മുള്ളു മുരട് മൂർക്കൻ പാമ്പ് കല്ല് കരട് കാഞ്ഞിരക്കുറ്റി’ എന്നിവയെല്ലാം ഇട്ടുണ്ടാക്കുന്ന കമ്പോസ്റ്റ് 6 മുതൽ 8 പോയിന്റ് വരെ കാണുന്നുണ്ട്. ഇതും കമ്പോസ്റ്റു ചെയ്യുന്ന രീതിക്കനുസരിച്ചാണ് ഈ മാറ്റം.   

അതെ സമയം മണ്ണിര കമ്പോസ്റ്റിൽ 6 മുതൽ 7 വരെ കാണപ്പെടുന്നുണ്ട്. ചില സമയത്ത് മണ്ണിരകൾ അവരുടെ ഇഷ്ടം ക്ഷാരഗുണം ഉണ്ടാക്കുക എന്നതായതുകൊണ്ട് 8 വരെ ഉണ്ടാക്കാം. പക്ഷേ, വളം ഉണ്ടാക്കാൻ അറിയുന്നവർ അതിനെ 6 മുതൽ 7 വരെ ആക്കുക എന്നതിലേക്കാണ് നീങ്ങേണ്ടത്. 

എന്നാൽ മണ്ണിലുള്ള ഓർഗാനിക് മാറ്ററിന്റെ pH ലെവൽ 5 മുതൽ 5.3 വരെ കാണാനേ സാധിക്കൂ. മൊത്തം മണ്ണിന്റെ ലെവൽ ചിലപ്പോൾ പല കാരണങ്ങളാലും ഈ ലെവലിൽ ആയിരിക്കും. ഇത് മാത്രം പരിഗണിച്ചാൽ പോരല്ലോ.. 

മണ്ണിലേക്ക് പെയ്യുന്ന മഴവെള്ളത്തിന്റെ pH എത്രയാണ് എന്നതുകൂടി പരിഗണിക്കണ്ടേ? വേണം. മഴവെള്ളം 5 മുതൽ 5.5 വരെയുള്ള പോയിന്റിലാണ് കാണുന്നത്. ഇതിൽ നിന്നു ഏകദേശം മനസിലാക്കാൻ സാധിക്കുന്നത് നമ്മൾ ഒരു pH ലെവൽ പരിശോധിക്കാതെ തന്നെ ഒരു പോയിന്റ് ഉയർത്താനെന്ന പരിഗണനയിൽ ഒരു ചട്ടിയിൽ/ഗ്രോബാഗിൽ 4 ടേബിൾ സ്പൂൺ കുമ്മായം ചേർത്താൽ മതിയെന്നാണ് എന്റെ പക്ഷം. 

എല്ലാ വളങ്ങളും കമ്പോസ്റ്റ് ചെയ്തു ഉപയോഗിക്കാനുള്ള പദ്ധതി തുടങ്ങണം. വളരെ എളുപ്പമാണ് അത്. അതുകൊണ്ടു പ്രയോജനമേയുള്ളൂ. കമ്പോസ്റ്റ് ചെയ്യാതെ നേരിട്ട് മേൽപറഞ്ഞ പക്ഷിമൃഗാദികളുടെ മാലിന്യം ചേർക്കാതിരിക്കുന്നതാണ് നല്ലത്. കമ്പോസ്റ്റ് ചെയ്തുപയോഗിച്ചാൽ അതിന്റെ ജീർണനം തടത്തിനു പുറമെ നടക്കുന്നതുകൊണ്ടു വളം നേരിട്ട് സസ്യങ്ങൾക്ക് എളുപ്പത്തിൽ വലിച്ചടുത്തു പ്രയോജനപ്പെടുത്താൻ സാധിക്കും.

ഉയർന്ന തോതിലുള്ള അസിഡിക് സ്വഭാവമുള്ളതാണ് വിനിഗറും ചെറുനാരങ്ങയും. അപ്പോൾ ചെറുനാരങ്ങയുടെ pH എത്രയാണെന്ന് അറിയാമോ? വെറും 2.8 മാത്രം. വിനിഗറിന്റെയും ഏകദേശം അങ്ങിനെതന്നെ അതുകൊണ്ടാണല്ലോ pH ലെവൽ താഴോട്ടു കൊണ്ടുവരാൻ ചിലപ്പോൾ കൃഷി രീതികളിൽ ഒരു പൊടിക്കൈ എന്നപോലെ വിനിഗർ (അസെറ്റിക് ആസിഡ്) ഉപയോഗിക്കാൻ പറയുന്നത്. 

ഗവേഷണ തൽപരരായ കർഷകർക്ക് ഈ പറഞ്ഞ വിഷയങ്ങളെല്ലാം ഉപകരിക്കും എന്നു പ്രതീക്ഷിക്കട്ടെ.

കൂടുതൽ വിവരങ്ങൾക്ക്: 9447462134

English summary: The Importance of Calcium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com