ADVERTISEMENT

ന്യൂസിലൻഡിലെ ഹാമിൽട്ടണിൽ കേരളത്തിലെ തനതു നാടൻ പച്ചക്കറി വിളകൾ കൃഷി ചെയ്തു നൂറുമേനി വിളവു കൊയ്യുകയാണ് കോട്ടയം മണിമല സ്വദേശി റെജി ഫിലിപ്പ്. പത്തു വർഷം മുമ്പ് ജോലി ലഭിച്ച് നാട്ടിൽ‌നിന്ന് ന്യൂസിലൻഡിൽ എത്തിയ റെജിയുടെ മനസിൽ കൃഷിയുടെ പച്ചപ്പുണ്ടായിരുന്നു.  നഹർവാഹിയ എന്ന സ്ഥലത്ത് കൃഷിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തിയതിനെത്തുടർന്ന് അത് വാങ്ങി. വീടു നിർമിച്ചതിനൊപ്പം പത്തു സെന്റ് സ്ഥലം പച്ചക്കറികൃഷിക്കുവേണ്ടി മാറ്റിവച്ചു. കൃഷി തുടങ്ങാൻ അനുയോജ്യമായ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ തടമൊരുക്കി സുഹൃത്തുക്കളുടെ സഹായത്തോടെ ശേഖരിച്ച പച്ചക്കറി വിത്തുകൾ നട്ടു നനച്ചു. കുതിരച്ചാണകം അടിവളമായി ചേർത്താണ് തടമൊരുക്കൽ. നാട്ടിലെ പയറും പാവലും വെണ്ടയും പച്ചമുളകും മത്തനും വഴുതിനയുമെല്ലാം ന്യൂസിലൻഡിലെ മണ്ണിൽ തഴച്ചു വളർന്നു. 

പയറും പാവലും പന്തലിൽ പടർത്തി. ‌കളപറിക്കലും മണ്ണു കൂട്ടിക്കൊടുക്കലും റെജിയും ഭാര്യ സുജയും മകൾ രേഷ്മയും ചേർന്നു ചെയ്തപ്പോൾ ചെടികൾ നൽകിയത് നൂറുമേനി വിളവ്. വീട്ടിലെ ആവശ്യങ്ങൾക്കു ശേഷം പച്ചക്കറികൾ വിൽക്കാറുമുണ്ട്. കറിവേപ്പ്, ചീര, ചേമ്പ്, കാന്താരി തുടങ്ങി കൂൺ വരെ ഇവിടെയുണ്ട്. 

പൂർണമായും ജൈവ കൃഷി അവലംബിക്കുന്ന രാജ്യമാണ് ന്യൂസിലൻഡ്. കീടശല്യവും കാര്യമായി ബാധിക്കാറില്ല. കാലാവസ്ഥയ്ക്കനുസരിച്ച് കാബേജും, ക്യാരറ്റും, കോളിഫ്ലവറുമെല്ലാം കൃഷി ചെയ്യുന്നു. 

e-mail: rejiphilip1970@gmail.com

English summary: Set Up a Kitchen Garden at Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com