ADVERTISEMENT

ജപ്പാൻകാരുടെ ചെടിപരിപാലനം ലോകപ്രസിദ്ധമാണ്. ബോൺസായിയും കൊക്കെഡാമയുമൊക്കെ അവരുടെ ചെടിപരിപാലനരീതിയിൽ ഏറെ ആരാധകരെ നേടിക്കൊടുത്തവയാണ്. ബോൺസായി ചിട്ടപ്പെടുത്തിയെ‌ടുക്കാൻ വർഷങ്ങളുടെ അധ്വാനവും കാത്തിരിപ്പും വേണമെന്നിരിക്കേ അനായാസം തയാറാക്കാവുന്ന രീതിയാണ് കൊക്കെഡാമ. പായൽ പന്ത് എന്ന് മലയാളത്തിൽ വിളിക്കും. പ്രത്യേകം തയാറാക്കിയ നടീൽ മിശ്രിതം തുണിയോ നെറ്റോ ഉപയോഗിച്ച് പൊതിഞ്ഞ് പന്തുപോലെയാക്കിയെടുത്തശേഷം ചെടി നടുന്നതിനൊപ്പം പുറത്ത് പായൽ പൊതിഞ്ഞാണ് ഇത് തയാറാക്കുന്നത്. ഒട്ടേറെ രീതിയിൽ പായൽ പന്ത് തയാറാക്കാമെങ്കിലും ആയിഷ ലാമിയ എന്ന കൊച്ചു മിടുക്കിയുടെ പായൽപന്തു നിർമാണം അൽപം വ്യത്യസ്തമാണ്. 

നടീൽ മിശ്രിതം നന്നായി വെള്ളം ചേർത്ത് പന്തിന്റെ രൂപത്തിലാക്കിയെടുക്കുന്നു. ഇതിൽ പത്തുണിച്ചെടിയുടെ തണ്ടുകളാണ് ആയിഷ നട്ടുറപ്പിച്ചത്. ഇതിനു പുറത്ത് പായൽ പൊതിഞ്ഞു. തുണിയോ വലയോ ഇല്ലാതെതന്നെ പായൽ പന്ത് നിർമിക്കാൻ കഴിയും. കണ്ണൂർ ചിറയ്ക്കൽ കസ്തൂർബ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് ആയിഷ.

ആയിഷയുടെ പായൽ പന്ത് നിർമാണം വിഡിയോ കാണാം.

English summary: How to make a Kokedama?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com