പൂന്തോട്ടത്തിനുവേണം ചെടികൾക്കിണങ്ങിയ നടീൽമിശ്രിതങ്ങൾ

HIGHLIGHTS
  • ഇണങ്ങിയ നടീൽമിശ്രിതം ലഭിക്കുമ്പോഴാണ് നന്നായി വളരുക
potting-mixture
SHARE

തെങ്ങിനും കമുകിനും ഒരു തളപ്പു പറ്റില്ലല്ലോ. അതുപോലെതന്നെയാണ് നടീൽമിശ്രിതത്തിന്റെ കാര്യവും. വിശേഷിച്ചും അലങ്കാരച്ചെടികളുടെ കാര്യത്തിൽ. അവയിൽ പലതും വിദേശിയാണല്ലോ. ഇണങ്ങിയ നടീൽമിശ്രിതം ലഭിക്കുമ്പോഴാണ് അവ നന്നായി വളരുക. നല്ല തുക മുടക്കി വാങ്ങിയ ഓർക്കിഡ് ചെടി ചീഞ്ഞുണങ്ങി പോകുമ്പോൾ വേദനിക്കുമെന്നു തീർച്ച. അതിനു കാരണം ഒരുപക്ഷേ നടീൽമിശ്രിതം അതിനു ചേർന്നതല്ലാത്തതാവാം.

അഡീനിയം വളർത്തുന്ന പലർക്കുമുള്ള പ്രശ്നമാണ് മഴക്കാലമായാൽ മഴവെള്ളം ചെടിയുടെ ചുവട്ടിൽ അധികമായി തങ്ങിനിന്ന്  ഇലകൾ ക്രമാതീതമായി കൊഴിയുന്നത്. നൂതന സങ്കരയിനം ചെടികളുടെയൊക്കെ സ്ഥിതി അതുതന്നെയാണ്. യോജ്യമായ നടീൽമിശ്രിതം ലഭിച്ചാലേ അവയൊക്കെ നന്നായി വളരുകയും പൂവിടുകയും ചെയ്യൂ. അതിലൊരു സംരംഭസാധ്യതയുണ്ട് എന്നർഥം. അതായത്, ഓരോ ചെടിക്കും ഇണങ്ങിയ നടീൽമിശ്രിതങ്ങളുടെ നിർമാണ വിപണന സംരംഭം. 

പരമ്പരാഗത ഇനങ്ങളായ റോസും ചെമ്പരത്തിയും ഉൾപ്പെടെ എല്ലാത്തരം അലങ്കാരച്ചെടികൾക്കുമുള്ള നടീൽമിശ്രിതം ശാസ്ത്രീയമായി തയാറാക്കി വിപണനം ചെയ്യാം. നഗരത്തിലെന്നപോലെ നാട്ടിൻപുറങ്ങളിലും സാധ്യതയുള്ള തൊഴിൽ സംരംഭം. നഗരങ്ങളിൽ വിശേഷിച്ചും ഇന്ന് പൂച്ചെടികൾക്കെന്ന പോലെ അവ നടാനുള്ള നല്ല മിശ്രിതത്തിനും ഒട്ടേറെ  ആവശ്യക്കാരുണ്ട്. ഫ്ലാറ്റ് നിവാസികൾക്കും, പരിമിതമായ സ്ഥലമുള്ളവർക്കും ചെടി നടാനുള്ള മിശ്രിതം വീട്ടിൽ തയാറാക്കുക അത്ര എളുപ്പമല്ല. ഗുണനിലവാരമുള്ള ചുവന്ന മണ്ണ്, ആറ്റുമണൽ, ചകിരിച്ചോർ ഇവയെല്ലാം സംഘടിപ്പിച്ചു മിശ്രിതം തയാറാക്കുന്ന കാര്യമോർക്കുമ്പോൾ പലരും ചെടികൾ വളർത്താൻതന്നെ മടിക്കും. ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുക എന്നതിലാണ് സംരംഭകന്റെ വിജയം...

നടീൽ മിശ്രിതം മാത്രമല്ല ഉദ്യാനപരിപാലനത്തിൽ സംരംഭസാധ്യതയുള്ള ഒട്ടേറെ വിഭാഗങ്ങളുണ്ട്. ഓരോന്നിനെക്കുറിച്ചും വിശദമായി അറിഞ്ഞാൽ ഒരു വരുമാനമാർഗം തുറക്കാനാകുമെന്നതിൽ സംശയമില്ല. സുസ്ഥിര വരുമാനവും സുരക്ഷിത ജീവിതവും നൽകുന്ന 5 ഉദ്യാന സംരംഭങ്ങളെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ കർഷകശ്രീ സെപ്റ്റംബർ ലക്കത്തിൽ വായിക്കാം.

ഓൺലൈനായി കർഷകശ്രീ വരിക്കാരാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English summary: Soil in Containers Should Be a Good Mix

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA