ADVERTISEMENT

ആദ്യം പയറു ചെടി നട്ട് അതിൽ പൂവും കായും ആയതിനു ശേഷം പാവൽ നട്ടാൽ കുഴപ്പമില്ല. കാരണം അപ്പോഴേക്കും പയർ വർഗത്തിലുള്ള ചെടികൾ മണ്ണിൽ നൈട്രജൻ സൂക്ഷിച്ചുകഴിഞ്ഞിരിക്കും. ഈ സമയത്ത് പാവൽ നട്ടാൽ അതിന്റെ വളർച്ചാഘട്ടത്തിൽ (പൂവിടുന്നതിനു മുന്നേ) വേണ്ടുന്ന നൈട്രജൻ ആവശ്യാനുസരണം ലഭിക്കും. അതേസമയം പാവലും പയറും ഒരേ സമയം വളർന്നാൽ പയർ വർഗത്തിലെ ചെടികൾ ഫിക്സ് ചെയ്യുന്ന നൈട്രജൻ  പാവൽ  വലിച്ചെടുത്തു വളർച്ച മാത്രം ഉണ്ടാകും. പക്ഷേ പൂക്കൾ വിടരാൻ പ്രയാസമായിരിക്കും. അതേസമയം മൂന്നോ നാലോ മീറ്റർ എതിർദിശയിൽനിന്നും ഒരേ പന്തലിൽ വളർത്തുന്നതിൽ തെറ്റില്ല. അപ്പോൾ പോലും ഒരു ചെടി മറ്റൊന്നിന്റെ പ്രകാശ ലഭ്യതയെ ഇല്ലാതാക്കാം എന്ന വിഷയം നോക്കേണ്ടതുണ്ട്. കൂടാതെ രണ്ടു കൃഷി ഒരേസമയം നടത്തുമ്പോൾ ഇവ തമ്മിൽ കെട്ട് പിണഞ്ഞ് പരിചരണത്തിൽ അപാകതകൾ സംഭവിച്ചേക്കാം. 

അപ്പോൾ ഏത് ചെടി ആദ്യം, ഏതു ചെടി ഏതു പ്രായം കടന്നതിനു ശേഷം, ഏത് ഉയരത്തിൽ എത്തിയതിനു ശേഷമോ മുൻപോ എന്നതൊക്കെ നിശ്ചയിക്കേണ്ടതുണ്ട്. ഇത് ഇത്തരം ചെടികളിൽ മാത്രമല്ല തെങ്ങു വയ്ക്കുമ്പോൾ പോലും അതിനടുത്ത് തെങ്ങിനെക്കാൾ വേഗത്തിൽ വളരുന്ന മറ്റെന്തെങ്കിലും മരങ്ങൾ നട്ടാൽ തെങ്ങിന്റെ വളർച്ചയെ ബാധിച്ചേക്കാം. അതുകൊണ്ട് ഓരോ സസ്യങ്ങളും അടുത്തടുത്ത് നടുമ്പോൾ അവയുടെ വളർച്ചാ ഘട്ടത്തിൽ അവയ്ക്കാവശ്യമായ ഇടം നൽകണം. 

വളപ്രയോഗത്തിന്റെ രീതിയിലും ഓരോ സസ്യത്തിനും ചില പ്രത്യേകതകൾ കാണാം. അതും പരിഗണിക്കണം. ചിലപ്പോൾ ശാഖകൾ പോലെതന്നെ വേരുകളും മേൽക്കൈ നേടി ഒന്നിന്റെ വളം മറ്റൊന്ന് വലിച്ചെടുത്തെന്നും വരാം. അങ്ങിനെയും ക്ഷീണം സംഭവിക്കാം. അതും കൂടാതെ പരിചരണ രീതികളിലും വ്യത്യാസം കാണാം. കൊയ്ത്തു രീതികളിൽ, പ്രൂണിങ് രീതികളിൽ എല്ലാം വ്യത്യാസം ഉള്ളതുകൊണ്ട് ശരിയായ രീതിയിൽ പരിചരിക്കാൻ ബുദ്ധിമുട്ടായിരിക്കും‌.

അതേസമയം, പയറിന്റെ അടിഭാഗത്ത് ഉള്ളി, വെളുത്തുള്ളി, മല്ലിയില തുടങ്ങിയ കുഞ്ഞൻ ചെടികളെ വളർത്താം. ചില കൃഷികളിൽ കമ്പാനിയൽ പ്ലാന്റുകൾ ഈ വിധം ഏറ്റവും യോജ്യമായ പരസ്പരം സഹായിക്കുന്നവയും ഉണ്ട്. അത് വളരെയേറെ ഗുണം ചെയ്യുകയും ചെയ്യും. 

അതുകൊണ്ട് ഏത് ഏതിനോടൊപ്പം എന്ന വീക്ഷണം കൃത്യമായി ചിന്തിച്ചു മനസിലാക്കുന്നവർ കൂട്ട് കൃഷി, സമ്മിശ്രകൃഷി എന്നിവയിൽ വിജയിക്കും.

English summary: Vegetable Farming Techniques

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com