ആനിയമ്മയുടെ ആനക്കൊമ്പനെ റെക്കാർഡ് ബുക്കിലെടുത്തു

HIGHLIGHTS
  • 19.5 ഇഞ്ച് നീളമുള്ള ആനക്കൊമ്പൻ വെണ്ടയ്ക്ക
  • അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യുന്ന വിഭാഗത്തിൽ നീളം കൂടിയ വെണ്ടയ്ക്ക
aniyama
ആനിയമ്മയുടെ പച്ചക്കറിത്തോട്ടത്തിലുണ്ടായ നീളം കൂടിയ വെണ്ടയ്ക്ക
SHARE

നീളം കൂടിയ വെണ്ടയ്ക്ക ഉൽപാദിപ്പിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി പാലാ മങ്ങാട് അറയ്ക്കപ്പറമ്പിൽ ആനിയമ്മ (79). 19.5 ഇഞ്ച് നീളമുള്ള ആനക്കൊമ്പൻ ഇനത്തിൽപ്പെട്ട വെണ്ടയ്ക്കയാണ് ആനിയമ്മ കൃഷിചെയ്തുണ്ടാക്കിയത്. കർഷകനായ അഗസ്റ്റിനാണ് ഭർത്താവ്.

ആനിയമ്മയുടെ മക്കളാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ സൈറ്റിൽ ഇക്കാര്യം എത്തിച്ചത്. രാമപുരം കൃഷിഓഫീസിലെ ഉദ്യോഗസ്ഥർ ഇക്കാര്യം അളന്നു സ്ഥിരീകരിച്ച് നൽകിയതോടെ ആനിയമ്മയുടെ വെണ്ടയ്ക്ക അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യുന്ന വിഭാഗത്തിൽ നീളം കൂടിയതായി രേഖപ്പെടുത്തി. ഇതു സംബന്ധിച്ച സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. 

മധ്യപ്രദേശിലെ ആദിവാസികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച സാമൂഹികപ്രവർത്തക ദയാബായി സഹോദരിയാണ്.

English summary: Longest Okra Grown in Home Garden

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA