ഇനി എക്സോട്ടിക് പച്ചക്കറികളുടെ കാലം; വിപണി മുൻപേ കണ്ട് ബാക് ടു നേച്ചർ

HIGHLIGHTS
  • വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർ കേരളത്തിൽ അപൂർവം
  • അധിക പോഷകമേന്മകൾ ആകർഷക ഘടകം
back-to-nature
SHARE

പയറും പാവലും കോവലുംപോലുള്ള പതിവിനങ്ങൾ മാത്രം കൃഷി ചെയ്യുന്നവർ അറിയുന്നുണ്ടോ, കെയ്‌ലും സെലറിയും ലെറ്റ്യൂസും കോളിഫ്ലവറും ചൈനീസ് കാബേജുമെല്ലാം സാധാരണക്കാരന്റെ മെനുവിലേക്കും കടന്നുവരുന്നത്. മികച്ച പോഷകഗുണങ്ങളുള്ള എക്സോട്ടിക് പച്ചക്കറികൾക്ക്, വിശേഷിച്ച് ഇലക്കറികൾക്ക്, കേരളത്തിൽ സ്വീകാര്യത വർധിച്ചു വരികയാണ്. വൈറ്റമിൻ എയും സിയും കെയും സമൃദ്ധമായുള്ള കെയ്ൽ ആരോഗ്യജീവിതത്തിന് അനിവാര്യമെന്നു സായിപ്പു മാത്രമല്ല, സാധാരണക്കാരായ മലയാളികളും മനസ്സിലാക്കിയിരിക്കുന്നു. ബുദ്ധിവികാസത്തിനു മുതൽ പ്രതിരോധശേഷി വർധനയ്ക്കുവരെ കെയ്ൽ മികച്ചതെന്നു ഗവേഷകർ. പോഷകഗുണത്തിൽ അതിനടുത്തെത്തും സെലറിയും ലെറ്റ്യൂസുമെല്ലാം.

ഈയിനങ്ങൾ കൃഷി ചെയ്യാനും ഒപ്പം അവയുടെ തൈകൾ വിപണിയിലെത്തിക്കാനും തൃശൂർ ജില്ലയിലെ അഷ്ടമിച്ചിറയിലുള്ള ബാക് ടു നേച്ചർ ജൈവകൃഷി ഫാം ഉടമകളായ അജീഷ് ജോസഫിനും രാജു ജോസഫിനും പ്രേരണയായത് ഉപഭോക്താക്കളുടെ താൽപര്യങ്ങളിൽ കാണുന്ന ഈ മാറ്റം തന്നെ.

മേൽപ്പറഞ്ഞ എക്സോട്ടിക് ഇനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർ കേരളത്തിൽ അപൂർവം. അതേസമയം അടുക്കളത്തോട്ടങ്ങളിൽ ഗ്രോബാഗു കൃഷിക്കായി ഈയിനങ്ങൾ തിരഞ്ഞെടുക്കുന്ന ഒട്ടേറെപ്പേർ ഇന്നു കേരളത്തിലുണ്ടെന്ന് അജീഷ്, വിശേഷിച്ചു നഗരങ്ങളിൽ. മറ്റു പച്ചക്കറിവിളകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയ്ക്കുള്ള അധിക പോഷകമേന്മകൾ തന്നെയാണ് ആകർഷക ഘടകം. ഈ ട്രെൻഡ് തുടർന്നാൽ മേൽപ്പറഞ്ഞ ഇനങ്ങളിൽ പലതും അധികം വൈകാതെ നമ്മുടെ വാണിജ്യ കൃഷിയിടങ്ങളിലും ഇടംപിടിക്കുമെന്ന് ഇവർ പറയുന്നു.

ഫോൺ:  9946062222   

English summary: Higher Profit from Exotic Vegetables Cultivation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA