ADVERTISEMENT

ഓറഞ്ച് മധുരം നാടിനു നൽകുന്ന നെല്ലിയാമ്പതിയിൽ ഇനി ആപ്പിളും മുന്തിരിയും ഡ്രാഗൺഫ്രൂട്ടും വിളയും. കൃഷിവകുപ്പിനു കീഴിലുള്ള ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിലാണ് കേരളത്തിന്റെ കൂട നിറയ്ക്കാൻ പഴങ്ങൾ ഒരുങ്ങുന്നത്. ഫാം ടൂറിസം പദ്ധതിയും തയാറാകുന്നതായി മന്ത്രി വി.എസ്. സുനിൽകുമാർ പറ‍ഞ്ഞു. തനതു ഫ്രൂട്ട് ബ്രാൻഡ് അവതരിപ്പിക്കുകയാണു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.  നാഗ്പുർ ഹൈബ്രിഡ്, കൂർഗ് മന്ദാരിൻ, നെല്ലിയാമ്പതി ലോക്കൽ എന്നിവയാണ് ഓറഞ്ച് ഇനങ്ങൾ.

ഓറഞ്ച് സ്ക്വാഷ് മാത്രമല്ല പഴങ്ങളുടെയും പച്ചക്കറികളുടെയും 44 മൂല്യവർധിത ഉൽപന്നങ്ങൾ ഫാമിൽ നിർമിക്കുന്നുണ്ട്. 

കൃഷിവകുപ്പിന്റെ ഫാമിൽ 17 ഇനം ശീതകാലപച്ചക്കറികളും കൃഷി ചെയ്യുന്നുവെന്ന് സൂപ്രണ്ട് ജോൺസൺ പുറവക്കാട്ട് അറിയിച്ചു.

English summary: orange and vegetable farm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com