ADVERTISEMENT

മലയാള മനോരമയും പാലാരിവട്ടം ആലിൻചുവടുള്ള കാഡ്സ് ഫാർമേഴ്സ് അഗ്രി ഓർഗാനിക് ബസാറും ചേർന്നൊരുക്കുന്ന വീട്ടുപച്ച പദ്ധതിയുടെ കാർഷിക അനുബന്ധ വസ്തുക്കളുടെ വിതരണം തുടങ്ങി. വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ കൃഷിയിടം ഒരുക്കാൻ താൽപര്യമുള്ളവർക്കായി ഗ്രോബാഗ് ഉൾപ്പെടെയുള്ള വസ്തുക്കൾ ലഭ്യമാക്കുന്നതാണു പദ്ധതി. താൽപര്യമുള്ളവർക്ക് www.kadsindia.com/veettupacha എന്ന വെബ് പേജിൽ ഓർഡർ ചെയ്യാം.

വളക്കൂറുള്ള 8 കിലോ മണ്ണ്, അര കിലോഗ്രാം മണ്ണിര കമ്പോസ്റ്റ്, 200 ഗ്രാം എല്ലുപൊടി, അര കിലോഗ്രാം ചകിരിച്ചോർ, 100 ഗ്രാം വേപ്പിൻപിണ്ണാക്ക്, 50 ഗ്രാം ബയോപൊട്ടാഷ്, 100 ഗ്രാം ഡോളമേറ്റ്, 20 ഗ്രാം ട്രൈക്കോഡെർമ എന്നിവ ഉൾപ്പെടുന്ന ഗ്രോബാഗ് സെറ്റുകളാണ് വിതരണത്തിനുള്ളത്.

700 രൂപ വിലവരുന്ന 5 ഗ്രോബാഗ് സെറ്റിന് 600 രൂപയാണു വില. ഇതോടൊപ്പം 25 രൂപ വിലവരുന്ന കറിവേപ്പിൻതൈ അടക്കം അഞ്ചിനം മറ്റു തൈകളും വിത്തുകളും ലഭിക്കും.

vegetable-garden-1
മലയാള മനോരമ–കാഡ്സ് ‘വീട്ടുപച്ച’ പദ്ധതിയുടെ ഭാഗമായി ഗ്രോ ബാഗ്, വിത്ത്- തൈകൾ വിതരണോദ്ഘാടനം കാഡ്സ് പിസിഎൽ ഡയറക്ടർ ഷീന ആലോഷി നിർവഹിക്കുന്നു.

കൂടുതൽ ഗ്രോബാഗ് വാങ്ങിയാൽ കൂടുതൽ സൗജന്യനിരക്കും സമ്മാനങ്ങളും ലഭിക്കും. 50ലധികം ബാഗുകളുടെ സെറ്റ് വാങ്ങുന്നവർക്ക് ആവശ്യമെങ്കിൽ നഗരത്തിലെ നിശ്ചിത കേന്ദ്രത്തിൽ എത്തിച്ചുനൽകും. റസിഡൻസ് അസോസിയേഷനുകൾക്കും കാർഷിക കൂട്ടായ്മകൾക്കും ഒരുമിച്ചു സാധനങ്ങൾ ഓർഡർ ചെയ്യാം.

ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന സമയം അനുസരിച്ചു കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുവേണം പാലാരിവട്ടം ആലിൻചുവടിലുള്ള കടയിലെത്താൻ. കടയിലെത്തുമ്പോൾ പണം അടച്ചാൽ മതിയാകും. 

വിവരങ്ങൾക്ക്: 9446932127, 9207054060, www.kadsindia.com/veettupacha

English summary: Online booking for kitchen garden equipments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com