തക്കാളിക്കൊപ്പം ചോളം, വെള്ളരിവിളകൾക്കൊപ്പം മുതിര; ആകർഷിക്കാം മിത്രകീടങ്ങളെ

HIGHLIGHTS
  • മീത്രകീടങ്ങളെ ആകർഷിച്ച് അവയെ തോട്ടത്തിൽ നിലനിർത്തണം
  • കീട,രോഗ പ്രതിരോധശേഷി കൂടിയ വിത്തിനങ്ങൾ തിരഞ്ഞെടുക്കണം
vegetable-girl
SHARE

റാഡിഷ്, ബീൻസ്, ക്യാരറ്റ്, തക്കാളി തുടങ്ങിയ ഇനങ്ങൾ കൃഷി ചെയ്യുമ്പോൾ അവയ്ക്കിടയിൽ രൂക്ഷഗന്ധമുള്ള ഉള്ളിയും വെളുത്തുള്ളിയും നട്ടുവളർത്തുക. രൂക്ഷഗന്ധമുള്ള ഈ സസ്യങ്ങൾ കീടങ്ങളെ അകറ്റും. 

പ്രധാന വിളകൾക്കു ചുറ്റും, കീടങ്ങൾക്കു താൽപര്യമുള്ള മറ്റു ചില ഇനങ്ങൾ നട്ടുവളർത്തി പ്രധാന വിളകൾക്കു നേരെയുള്ള കീടശല്യം കുറയ്ക്കുന്ന രീതിയുമുണ്ട്. ഉദാഹരണത്തിന് തക്കാളിക്കു ചുറ്റും ചോളം നട്ടാൽ തക്കാളിയെ ആക്രമിക്കാറുള്ള വെള്ളീച്ച ചോളത്തിനുനേരെ തിരിച്ചുകൊള്ളും. വെള്ളരിവർഗവിളകൾ ചെറുതായിരിക്കുമ്പോൾ ഒപ്പം മുതിര വളർത്തിയാൽ മത്തൻവണ്ടുകളുടെ ഉപദ്രവം മുതിരയുടെ നേർക്കായിക്കൊള്ളും.

മീത്രകീടങ്ങളെ ആകർഷിച്ച് അവയെ തോട്ടത്തിൽ നിലനിർത്തി ശത്രുകീടങ്ങളെ പ്രതിരോധിക്കുന്ന രീതിയും ഫലപ്രദമാണ്. ചെണ്ടുമല്ലി, മുള്ളങ്കി, പുതിന, തുളസി തുടങ്ങിയ ചെടികൾ മിത്രകീടങ്ങളെ ആകർഷിക്കുന്നവയാണ്. അവയ്ക്കും അടുക്കളത്തോട്ടത്തിൽ ഇടം നൽകാം. ഇക്കോളജിക്കൽ എൻജിനിയറിങ് എന്നു വിളിക്കുന്ന ഈ പ്രകൃതിസൗഹൃദ കൃഷി രീതി അടുക്കത്തോട്ടത്തിൽ വിജയിപ്പിക്കാവുന്നതേയുള്ളൂ.

മണ്ണിൽ നിർദിഷ്ട അളവിൽ കുമ്മായം ചേർത്ത് മണ്ണിന്റെ അംമ്ലത കുറയ്ക്കുന്നത്, ചെടികൾക്ക് മൂലകങ്ങൾ ആഗികരണം ചെയ്യൽ എളുപ്പമാക്കും. ഒപ്പം കോശങ്ങൾക്ക് ദൃഢത കൈവരികയും രോഗ, കീടബാധ ചെറുക്കാനുള്ള ശേഷി വർധിക്കുകയും ചെയ്യും. പുതയിട്ടും ആവശ്യത്തിനു നനച്ചും മണ്ണിന്റെ ജൈവാംശം വർധിപ്പിക്കുകൂടി ചെയ്താൽ സസ്യങ്ങൾക്ക് മികച്ച ആരോഗ്യം കൈവരും.

കൃഷിയിടം ദിവസവും സന്ദർശിച്ച് ചെടികളുടെ വളർച്ചയും കീട, രോഗ സാധ്യതകളും കൃത്യമായി നിരീക്ഷിക്കുക. കൃഷിക്കായി കീട,രോഗ പ്രതിരോധശേഷി കൂടിയ വിത്തിനങ്ങൾ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.

English summary: Ecological Engineering in Agriculture, Home Vegetable Garden Kerala, Kitchen Vegetable Garden In Kerala, Terrace Vegetable Garden In Kerala, Terrace Vegetable Garden Kerala, Vegetable Farming In Kerala, Vegetable Farming Kerala, Vegetable Garden At Home Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA