ADVERTISEMENT

കേരളത്തിലിന്ന് കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ വിവിധ ഇനം പച്ചക്കറിവിത്തുകൾക്കു പുറമേ പല സ്വകാര്യ കമ്പനികളുടെയും ഹൈബ്രിഡ് വിത്തുകളും ലഭ്യമാണ്. ഹൈബ്രിഡ് വിത്തുകളുടെ വില സർവകലാശാല പുറത്തിറക്കിയ വിത്തുകളുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ഉയർന്നതാണ്. എങ്കിലും ഇവയുടെ ഗുണമേന്മയും ഉൽപാദനക്ഷമതയും കണക്കിലെടുത്ത് ഒട്ടേറെ കർഷകർ ഇത്തരം വിത്തിനങ്ങൾ കൃഷി ചെയ്യാൻ താൽപര്യപ്പെടുന്നുണ്ട്. വില കൂടിയ വിത്തുകൾ ശാസ്ത്രീയമായി പാകി മുളപ്പിച്ച് തൈകൾ ഒന്നുപോലും നഷ്ടപ്പെടാതെ വളർത്തിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വിത്തുകൾ വാങ്ങുമ്പോൾ പായ്ക്കറ്റിൽ നോക്കി അവയുടെ കാലാവധി കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പുവരുത്തണം. കാലാവധി പിന്നിട്ട വിത്തുകൾക്ക് മുളയ്ക്കൽ ശേഷി നഷ്ടപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. ശീതകാല പച്ചക്കറികളുടെ ഇനങ്ങൾ തിരഞ്ഞെ‌ടുക്കുമ്പോൾ നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതാണോ എന്നും ഉറപ്പുവരുത്തണം. വിത്തു തിരഞ്ഞെടുത്തു കഴിഞ്ഞാൽ അടുത്ത ഘട്ടം അവയിൽ ഒന്നുപോലും നഷ്ടപ്പെടാതെ ഗുണമേന്മയുള്ള തൈകൾ മുളപ്പിച്ചെടുക്കുക എന്നതാണ്. 

English summary: Choosing vegetable seeds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com