ടെറസ് കൃഷിയിൽ പച്ചക്കറികൾക്കു മാത്രമല്ല മട്ടുപ്പാവിനും വേണം സംരക്ഷണം

HIGHLIGHTS
  • ചോർച്ച വരാതിരിക്കാൻ ലീക്ക് പ്രൂഫ് കോമ്പൗണ്ട് ഒരു കോട്ട്
terrace-farming
SHARE

സ്ഥലപരിമിതിയുള്ളവർ പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ മട്ടപ്പാവ് കൃഷിയാണ് സ്വീകരിക്കുക. ചെടികളെ കൃത്യമായി നിരീക്ഷിക്കാനും പരിചരിക്കാനും മട്ടുപ്പാവു കൃഷിയിൽ സൗകര്യമുണ്ട്. ചെടികൾക്ക് ആവശ്യമായ പരിചരണം നൽകുന്നതിനൊപ്പം മട്ടുപ്പാവിനും പരിചരണം ആവശ്യമാണ്. 

വീടിന്റെ ടെറസ് വൃത്തിയാക്കിയശേഷം ചോർച്ച വരാതിരിക്കാൻ ലീക്ക് പ്രൂഫ് കോമ്പൗണ്ട് ഒരു കോട്ട് നൽകുന്നത് നന്നായിരിക്കും. ഗ്രോബാഗ് ടെറസിനു മുകളിൽ നേരിട്ടു വയ്ക്കാതെ ഇഷ്ടികപ്പുറത്തോ ഓടിന്റെ പുറത്തോ വയ്ക്കുന്നതാണ് നല്ലത്. അധികമായി പുറത്തേക്കൊഴുകുന്ന നന ജലം ഈ ഇഷ്ടികയോ ഓടോ വലിച്ചെടുത്തുകൊള്ളും. ചൂട് കൂടുതലുള്ളപ്പോൾ ടെറസിലെ ചൂട് നേരിട്ട് ഗ്രോബാഗിലേക്ക് കയറാതിരിക്കാനും ഇവ സഹായിക്കും. ടെറസിന്റെ ചെരിവിനു സമാന്തരമായി രണ്ട് ഇഷ്ടികകൾ ചെറിയ അകലത്തിൽ വച്ച് അതിന്റെ പുറത്തുവേണം ബാഗുകൾ വയ്ക്കാൻ. ഒരു വരിയിൽ രണ്ടു ബാഗുകൾ തമ്മിലും രണ്ടു വരികൾ തമ്മിലും 60 സെ.മീ. അകലം നൽകാം.

ബാഗുകൾ ഇഷ്ടികയ്ക്കു മുകളിൽ വച്ചശേഷം ഓരോ ചെടിക്കും കമ്പുകൊണ്ട് താങ്ങു നൽകാം. ചെടി ചണനൂലുകൊണ്ടോ വാഴനാരുകൊണ്ടോ കമ്പിനോട് ചേർത്തു കെട്ടാം. അതിനുശേഷം രണ്ടു മൂന്നു സ്പൂൺ കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് ബാഗിന്റെ ഉൾവശത്തോടു ചേർന്നു നൽകുക. മണ്ണിലെ അമ്ലത(പുളിരസം) മാറ്റാൻ ഇത് മാസത്തിലൊരിക്കൽ ആവർത്തിക്കേണ്ടതാണ്. ഉണങ്ങിയ ഇലകൾകൊണ്ട് ചെടിയുടെ ചുവട്ടിൽ പുതയിടണം. നനജലം ബാഷ്പീകരണത്തിലൂടെ നഷ്ടപ്പെടാതിരിക്കാനും കളകൾ വരാതിരിക്കാനും അന്തരീക്ഷത്തിലെ അൾട്രാവലയറ്റ് രശ്മികൾ മണ്ണിൽ പതിയാതിരിക്കാനും പുത സഹായിക്കും.

English summary: Terrace vegetable garden, Home Vegetable Garden Kerala, Kitchen Vegetable Garden In Kerala, Terrace Vegetable Garden In Kerala, Terrace Vegetable Garden Kerala, Vegetable Cultivation In Kerala, Vegetable Farming In Kerala, Vegetable Farming Kerala, Vegetable Garden At Home Kerala, Vegetable Garden In Kerala, Vegetable Garden Kerala, Vegetable Garden Of Kerala, Vegetable Gardening Ideas In Kerala, Vegetable Gardening In Kerala, Vegetable Plants In Kerala, Vegetable Production In Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA