കൗതുകമായി വളമില്ലാതെ മികച്ച വിളവ് നൽകുന്ന മൂന്നാൾ പൊക്കമുള്ള ‘വെണ്ടമരം’

HIGHLIGHTS
  • ഏകദേശം 15 അടിയോളം ഉയരം
manju-paul
മഞ്ജു പോൾ ‘വെണ്ടമര’ത്തിനൊപ്പം
SHARE

വെണ്ടച്ചെടി എത്രത്തോളം വളരും? പല വലുപ്പത്തിലും ഉയരത്തിലും വെണ്ടച്ചെടികൾ വളരാറുണ്ടെങ്കിലും തൃശൂർ താഴേക്കാട് പുന്നേലിപ്പറമ്പിൽ മഞ്ജു പോളിന്റെ വീട്ടുമുറ്റത്തെ വെണ്ടച്ചെടി അൽപം സ്പെഷലാണ്. വെണ്ടച്ചെടി എന്നു വിശേഷിപ്പിക്കുന്നതിലും നല്ലത് ഒരുപക്ഷേ ‘വെണ്ട മരം’ എന്നു വിശേഷിപ്പിക്കുന്നതാവും. കാരണം, ഈ ‘വെണ്ടമര’ത്തിന് ഏകദേശം 15 അടിയോളം ഉയരം വരും. മാത്രമല്ല, പ്ലാസ്റ്റിക് കൂടയിൽനിന്നാണ് ഈ വലിയ വളർച്ചയെന്നത് മറ്റൊരു കൗതുകം.

manju-paul-1

കഴിഞ്ഞ വർഷം ഡിസംബറിൽ ഒരു സുഹൃത്തിന്റെ വീട്ടിൽനിന്നാണ് മഞ്ജു വെണ്ടവിത്ത് കൊണ്ടുവന്നത്. അവിടെ വലിയ ഉയരമില്ലാതെ മികച്ച വിളവ് നൽകുന്ന വെണ്ടച്ചെടി കണ്ടപ്പോൾ കൗതുകം തോന്നിയതുകൊണ്ട് വിത്തെടുക്കുകയായിരുന്നു. പിന്നീട് കുറച്ചുനാളുകൾക്കുശേഷം തന്റെ 10 സെന്റ് പുരയിടത്തിന്റെ മതിലിനോട് ചേർന്ന് ഒരു ചെറിയ പ്ലാസ്റ്റിക് കൂടയിൽ മണ്ണിനൊപ്പം അൽപം ചാണകപ്പൊടികൂടി ചേർത്ത് വിത്തു നട്ടു. തുടക്കം മുതൽ വെണ്ടച്ചെടിക്ക് മികച്ച വളർച്ചയായിരുന്നുവെന്ന് മഞ്ജു. കാര്യമായ വളപ്രയോഗവുമില്ല, എങ്കിലും വണ്ണമുള്ള, രുചികരമായ വെണ്ടക്കായ്കൾ ലഭിച്ചു. 

ഒരു തായ്‌തണ്ട് മാത്രമേ മഞ്ജുവിന്റെ ഈ വെണ്ടയ്ക്കുള്ളൂ, മികച്ച വിളവിനൊപ്പം ഉയരവും കൂടിക്കൂടി വന്നു. ഉയരം കൂടിയതിനാൽ ഇപ്പോൾ വള്ളി ഉപയോഗിച്ച് കെട്ടി നിർത്തിയിരിക്കുകയാണ്. സ്റ്റൂളിൽ കയറി നിന്ന് തോട്ടി ഉപയോഗിച്ച് വെണ്ടമരത്തിന്റെ തലഭാഗം ചായ്ച്ചശേഷമാണ് ഇപ്പോൾ വിളവെടുപ്പ്. 

കൃഷിയോട് താൽപര്യമുള്ള മഞ്ജുവും ഭർത്താവ് പി.കെ. പോളും വാഴയും കപ്പയും കൃഷി ചെയ്യുന്നുണ്ട്.  

English summary: The tallest Okra plant

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA