സ്ഥലം പരിമിതമെങ്കിൽ ലംബകൃഷി; പരിചയപ്പെടാം വെര്‍ട്ടിക്കല്‍ ഫാമിങ് മാതൃകകള്‍

HIGHLIGHTS
  • പിരമിഡ് മാതൃകയ്ക്ക് ഏകദേശം 10000 രൂപ ചെലവ്
vertical-farming-5
SHARE

കൃഷി ചെയ്യാൻ മനസ്സുണ്ടെങ്കിലും ഇടമില്ലാത്തവർക്ക് ഏറെ ആശ്വാസം പകരുന്നതാണ് ലംബകൃഷി എന്ന സാങ്കേതികവിദ്യ. തട്ടുതട്ടുകളായി മുകളിലേക്ക് ഉയരുംവിധം രൂപകൽപന ചെയ്ത ലംബകൃഷി മാതൃകകൾ/വെർട്ടിക്കൽ സ്റ്റാൻഡ് സ്ഥലപരിമിതിയെ മറികടക്കാൻ ഉപകരിക്കുന്നു. ഇത്തരം മാതൃകകൾ ഉപയോഗിച്ച് ചെറുവിസ്തൃതിയിൽപോലും കൂടുതൽ ചെടിച്ചട്ടികൾ/ഗ്രോബാഗുകൾ വയ്ക്കാം. സ്ഥലപരിമിതിയുള്ള നഗരവാസികൾക്ക് ഏറെ പ്രയോജനകരമായ സാങ്കേതികവിദ്യയാണിത്. ലംബകൃഷി മാതൃകകളിൽ മികച്ച രണ്ട് സംവിധാനങ്ങൾ പരിചയപ്പെടാം. ഇത് കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം കരമനയിലുള്ള സംയോജിത കൃഷി സമ്പ്രദായ ഗവേഷണകേന്ദ്രം രൂപപ്പെടുത്തിയതാണ്.

പിരമിഡ് മാതൃക

ഗ്രോബാഗുകളെങ്കിൽ 21 എണ്ണം വരെ ഉൾക്കൊള്ളിക്കാനാകുന്ന മാതൃകയാണിത്. 2.09 ചതുരശ്ര മീറ്ററിൽ ഒതുങ്ങും. ഇരുമ്പ്/ ജിഐ പട്ടകൾ ഉപയോഗിച്ച് നിർമിക്കാം. ഉറപ്പിച്ചു നിർത്തിയ ചട്ടമാണിത്. ഏകദേശം 10,000 രൂപ ചെലവിൽ നിർമിക്കാം. ഏറ്റവും മുകളിലെ തട്ടിൽ ഒരു ബക്കറ്റ് ഉറപ്പിക്കാം. ഇതിൽ വെള്ളം നിറച്ച്, ഡ്രിപ്പ് ലൈനുകൾ ഉറപ്പിച്ച് ഓരോ ഗ്രോബാഗിലും തുള്ളിനന നടത്താം. ഒരു വാൽവ് തുറക്കുകയേ വേണ്ടൂ, ജലം ഗ്രോബാഗുകളിൽ എത്തും. സാധാരണ രീതിയിൽ 2 ചതുരശ്ര മീറ്റർ കൃഷിയിടത്തിൽ/ ടെറസ്സിൽ 8ചട്ടി കൾ/ ഗ്രോബാഗുകൾ വരെയേ വയ്ക്കാനാവുകയുള്ളൂ.

vertical-farming-6
പിരമിഡ് മാതൃക

തിരിനന മാതൃക

2.8 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒതുങ്ങുന്നതും 1.3 മീറ്റർ ഉയരമുള്ളതുമായ സംവിധാനം. 29 ഗ്രോബാഗുകൾ വയ്ക്കാം. തിരിനന സൗകര്യവും, അധികജലം വാർന്നുപോകാനുള്ള സംവിധാനവുമുണ്ട്. നനയ്ക്കൊപ്പം ജൈവവള ലായനികളും നൽകാം. തിരിനന എളുപ്പവും ആയാസരഹിതവുമാണ്. വീട് വിട്ടുനിൽക്കേണ്ടപ്പോഴും നന തടസപ്പെടില്ല. ഏകദേശ വില 15,000 രൂപ.

വിലാസം: സംയോജിത കൃഷിസമ്പ്രദായ ഗവേഷണകേന്ദ്രം നെടുങ്കാട്, കരമന, തിരുവനന്തപുരം. 

ഫോണ്‍: 9847022929

English summary: Vertical Farming For Vegetable

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA