കുറഞ്ഞ ചെലവിൽ കൂൺകൃഷി, വിൽപനയ്ക്ക് മൂല്യവർധിത ഉൽപന്നങ്ങൾ

HIGHLIGHTS
  • കൂൺഭക്ഷണത്തോടു താൽപര്യം കൂടുന്നുണ്ടെന്നു കർഷകർ
mushroom-6
SHARE

ചിപ്പിക്കൂൺകൃഷിയിൽ താൽപര്യമുള്ള ഒട്ടേറെപ്പേർ കേരളത്തിലുണ്ട്. എന്നാൽ ഉൽപാദന–വിപണന പ്രശ്നങ്ങളാണ് പലരെയും പിൻതിരിപ്പിക്കുന്നത്. കൂണിന് സൂക്ഷിപ്പുകാലം കുറവാണെന്നതു  വിപണനത്തിലെ പ്രധാന പരിമിതി. വിളവെടുത്തതു മുഴുവന്‍ അന്നു തന്നെ വിറ്റഴിക്കാൻ കഴിയാതെ പാഴായിപ്പോകുന്നത് നിരാശപ്പെടുത്തും. ഫ്രഷ് കൂണിനൊപ്പം മൂല്യവർധിത ഉൽപന്നങ്ങളായ കൂൺ അച്ചാർ, കൂൺ ബജി, കൂൺ ബിരിയാണി, കൂൺറോൾ എന്നിവ തയാറാക്കി പ്രാദേശികമായി വില്‍ക്കാനായാല്‍ ഈ തിരിച്ചടി ഒഴിവാക്കാം. ഡ്രയർ വാങ്ങി, അതത് ദിവസം ബാക്കിയാവുന്ന കൂൺ മഷ്റൂം പൗഡറാക്കുകയുമാവാം. 

ഔഷധാഹാരമാണെങ്കിലും കേരളത്തിലെ സാമാന്യ ജനങ്ങളുടെ ഭക്ഷണക്രമത്തിൽ സ്ഥിരം വിഭവമായി കൂണ്‍ മാറിയിട്ടില്ല. അതേസമയം സമീപകാലത്ത് കൂൺഭക്ഷണത്തോടു താൽപര്യം കൂടുന്നുണ്ടെന്നു കർഷകർതന്നെ പറയുന്നു. കടകൾ വഴിയുള്ള വിപണനത്തെക്കാൾ നേരിട്ട് ഉപഭോക്താവിന്റെ വീട്ടിലെത്തിച്ചു വിൽക്കുന്നതാണ് നേട്ടം. ആഴ്ചയിലൊരിക്കൽ ഒരു വീട്ടിൽ എത്തുന്ന രീതിയിൽ ഏരിയ തിരിച്ച് വിപണനം ക്രമീകരിക്കാം. കടകളിലിരിക്കുന്ന കൂൺ പഴകിയതാണോ എന്ന ആശങ്കയുണ്ടാവും പലർക്കും. എന്നാൽ വീട്ടില്‍ നേരിട്ടെത്തിക്കുന്ന ഫാം ഫ്രഷ് കൂൺ വാങ്ങാൻ ഉപഭോക്താക്കൾക്കു മടിയുണ്ടാവില്ല. 

മോശം കൂൺവിത്ത് ഉപയോഗിക്കുന്നതും ഉൽപാദനത്തിൽ ജാഗ്രത കുറയുന്നതും വഴി  കൂൺതടങ്ങൾ നശിച്ചുപോകുന്നത് ഉൾപ്പെടെ നഷ്ടങ്ങളുണ്ടാവാറുണ്ട്. ഇവയല്ലാം അനുഭവജ്ഞാനത്തിന്റെയും ആത്മാർഥതയുടെയും വെളിച്ചത്തിൽ അനായാസം മറികടക്കാവുന്നതേയുള്ളൂ. കൃഷി തുടങ്ങും മുൻപ് മികച്ച പരിശീലനം നേടുകയും വേണം.

English summary: Mushroom Cultivation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA