ADVERTISEMENT

? വീട്ടുവളപ്പില്‍ വാഴക്കൃഷി ചെയ്യുമ്പോള്‍ പലപ്പോഴും രോഗം വന്നു നശിക്കുന്നു. പരിപാലനം, കീടനാശിനി പ്രയോഗം എന്നിവ അറിയണം. - ജറാള്‍ഡ് ബി. മിറാന്‍ഡ, തോന്നയ്ക്കല്‍.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ഷിക പഴവര്‍ഗവിളയാണ് വാഴ. നേന്ത്രന്‍, കദളി, പൂവന്‍, ഞാലിപ്പൂ വന്‍, റോബസ്റ്റ, പാളയംകോടന്‍ തുടങ്ങി ഒട്ടേറെ ഇനങ്ങള്‍ വീട്ടുവളപ്പുകളില്‍ കൃഷി ചെയ്യുന്നുണ്ട്. രോഗ, കീ ടങ്ങള്‍ ഉണ്ടെങ്കിലും കൃത്യമായി പരിപാലിച്ചാല്‍ മികച്ച വിളവു നല്‍കുന്ന വിളയാണ് വാഴ. ആദ്യമായി മികച്ച നടീല്‍വസ്തു തിരഞ്ഞെടുക്കണം. 2-3 മാസം പ്രായമുള്ള സൂചിക്കന്നുകള്‍ വേണം നടാന്‍. നടുന്നതിനു മുന്‍പ് നന്നായി ചെത്തിയൊരുക്കി ചാണകം, ചാരം എന്നിവയുടെ കുഴമ്പില്‍ മുക്കി തണലില്‍ ഉണക്കണം. കന്നിനു പകരം ടിഷ്യൂകള്‍ച്ചര്‍ തൈകളും ഉപയോഗിക്കാം. നടുന്നതിനു മുന്‍പ് കുമ്മായം 250 ഗ്രാം എങ്കിലും ഒരു വാഴയ്ക്കു നല്‍കണം. കൂടാതെ, അടിവളമായി പച്ചിലകള്‍, മറ്റു ജൈവവളങ്ങള്‍ എന്നിവ 10 കിലോ ഒരു കന്നിനു നല്‍കേണ്ടതാണ്.

നട്ടതിനുശേഷം ഓരോ മാസം ഇടവിട്ട് രാസവളങ്ങള്‍ ചേര്‍ത്തു കൊടുക്കണം. അതിനായി യൂറിയ, രാജ്‌ഫോസ്, പൊട്ടാഷ് എന്നിവ ഉപയോഗിക്കണം. ജൈവവളങ്ങളാണെങ്കില്‍ ചാരം, എല്ലുപൊടി, കടലപ്പിണ്ണാക്ക് എന്നിവ നല്‍കണം. 

ഓരോ കാലത്തുമുണ്ടാകുന്ന രോഗ, കീടങ്ങളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇലകളില്‍ കാണുന്ന ഇലപ്പു ള്ളി രോഗസാധ്യത കുറയ്ക്കുന്നതിനായി രണ്ടു വാഴകള്‍ തമ്മില്‍ 2 മീറ്റര്‍ ഇടയകലം നല്‍കണം. എന്നിട്ടും രോഗം വരുന്നുണ്ടെങ്കില്‍ ബോര്‍ഡോമിശ്രിതംപോലുള്ള കുമിള്‍നാശിനികള്‍ ഉപയോഗപ്പെടുത്താം.

കീടങ്ങളില്‍ പ്രധാനം പിണ്ടിപ്പുഴുവാണ്. അഞ്ച് അഞ്ചര മാസമാകുമ്പോഴാണ് പിണ്ടിപ്പുഴു വാഴയെ ആക്രമി ക്കുന്നത്. തോട്ടം വൃത്തിയായി സൂക്ഷിക്കുകയാണ് നിയന്ത്രണത്തിനുള്ള ആദ്യ പടി. ഒപ്പം വാഴയുടെ കരിഞ്ഞ പട്ടകള്‍ മുറിച്ചുമാറ്റി നശിപ്പിക്കണം. കൂടാതെ, വാഴയുടെ താഴത്തെ ഇലക്കവിളുകളില്‍ വേപ്പിന്‍കുരു ചതച്ചത് അല്‍പം ഇട്ടുകൊടുക്കാം. മിത്ര നിമാവിരകള്‍ (EPN), നന്മ എന്നിവ ഇതിനെതിരെ പ്രയോഗിക്കാം. അത്യാവ ശ്യമെങ്കില്‍ കൃഷി ഓഫിസറുടെ നിര്‍ദേശമനുസരിച്ചു രാസകീടനാശിനികള്‍ പ്രയോഗിക്കാം.

English summary: Growing Bananas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com