പച്ചക്കറിത്തൈകൾ തയാറാക്കാം മഴക്കാലത്തേക്ക്: വേണം മുന്നൊരുക്കം

HIGHLIGHTS
  • കായീച്ചകളെ കുടുക്കാന്‍ ഫിറമോൺ കെണികളുടെ പ്രയോഗം തുടരുക
vegetable-girl
SHARE

മഴക്കാല പച്ചക്കറിക്കൃഷിക്കു തൈകൾ ഉണ്ടാക്കുന്നതിനുള്ള  പ്രവർത്തനങ്ങൾ ആരംഭിക്കാം. യോജ്യമായ വിത്തുകൾ സംഭരിക്കൽ, സംപുഷ്ട ജൈവവളം, തൈകൾ തയാറാക്കുന്നതിനു  പ്രോട്രേകൾ, കപ്പുകൾ തുടങ്ങിയവ സംഭരിക്കുക.

വിഷു വിളവെടുപ്പിനു ശേഷവും  പച്ചക്കറികളെ പരിപാലിച്ചാൽ  ഉൽപാദനം തുടർന്നുകൊണ്ടു പോകാനാവും. കായീച്ചകളെ കുടുക്കാന്‍ ഫിറമോൺ കെണികളുടെ പ്രയോഗം തുടരുക. ചെടികളിൽ സിലിക്ക പത്രപോഷണം വഴി നൽകുന്നത് ഇലകളിലൂടെയുള്ള ജലനഷ്ടം കുറയ്ക്കുന്നതിന് സഹായിക്കും. ഈ മാസത്തിൽ വിളകൾക്ക് ആവശ്യമായ മറ്റു പോഷകങ്ങളും പത്രപോഷണം വഴി നൽകുന്നത് കൂടുതൽ നന്ന്. രാവിലെ 11 മണി മുതൽ വൈകുന്നേരം 3  വരെയുള്ള അഞ്ചു മണിക്കൂർ സമയം ഒഴിവാക്കി വേണം പത്രപോഷണം.

ചൂടിൽനിന്നു സംരക്ഷണവും നനയും  നന്നായി നല്‍ന്നതിനു സാഹചര്യം ഉള്ളിടത്ത് മാത്രം മതി പുതിയ തൈകൾ നടുന്നത്.

കാലവർഷാരംഭത്തോടുകൂടി പച്ചക്കറി തൈകൾ നടാൻ ഉദ്ദേശിക്കുന്നവർക്ക്  നഴ്സറി തയാറാക്കാന്‍ തുടങ്ങാം.  മറ്റു വിളകൾ കുറയുന്നതിനാൽ കീടാക്രമണം വർധിക്കുന്നതിനു  സാഹചര്യം കൂടുതലാണ്. അതിനാൽ കീടങ്ങളെ കുടുക്കുന്നതിനു  കെണികൾ കൃഷിയിടത്തിന്റെ അതിരുകളിൽ സ്ഥാപിക്കണം.

English summary: Preparation Vegetable Seedlings for Rainy Season

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA