ജൈവകൃഷി ഒരു ശീലമാവട്ടെ, ജീവിതം സുരക്ഷിതമാവട്ടെ: വീട്ടിലെ പച്ചക്കറിക്കൃഷി പങ്കുവച്ച് മോഹന്‍ലാല്‍

mohan-lal
SHARE

എറണാകുളത്തെ എളമക്കരയിലുള്ള വീട്ടുമുറ്റത്തെ ജൈവ പച്ചക്കറിക്കൃഷി പരിചയപ്പെടുത്തി മോഹന്‍ലാല്‍. വീടിനോടു ചേര്‍ന്ന ചെറിയ സ്ഥലത്ത് വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ വര്‍ഷങ്ങളായി ഉല്‍പാദിപ്പിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. 

പയര്‍, പാവല്‍, ചുരയ്ക്ക, മത്തന്‍, വെണ്ട, പച്ചമുളക്, പീച്ചില്‍ എന്നിങ്ങനെ എല്ലാവിധ പച്ചക്കറികളും ചോളം, കപ്പ തുടങ്ങിയ വിളകളും ഇവിടെ കൃഷി ചെയ്യുന്നു. ഈ വീട്ടില്‍ എത്തുമ്പോഴെല്ലാം ഇവിടെനിന്നുള്ള പച്ചക്കറികളാണ് കഴിക്കാറുള്ളതെന്നും താരം പറയുന്നു.

കളവളര്‍ച്ച ഒഴിവാക്കാന്‍ നിലത്ത് ഷീറ്റ് വിരിച്ച് ചെടിച്ചട്ടികളിലാണ് ഏറിയ പങ്കും കൃഷി. കൃഷിക്കാര്യങ്ങള്‍ നോക്കാന്‍ സഹായിയുമുണ്ട്.

വീട്ടുമുറ്റത്തെ പരിമിതമായ സ്ഥലത്ത് ആര്‍ക്കും അനായാസം വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാമെന്നു പറയുന്നതിനൊപ്പം ജൈവകൃഷി ഒരു ശീലമാവട്ടെ, ജീവിതം സുരക്ഷിതമാവട്ടെ എന്ന് ആഹ്വാനം ചെയ്യുകയുമാണ് താരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA