കുലകള്‍ നിറഞ്ഞ് മുന്തിരിച്ചെടി, യത്തീംഖാനയില്‍ നോമ്പു തുറക്കാനും ഈ മുന്തിരി

SHARE

കൊല്ലം കൊല്ലൂര്‍വിള പള്ളിമുക്കിലെ ഇര്‍ഷാദുല്‍ ഹുജ്ജാജ് ആന്‍ഡ് ഇര്‍ഷാദിയ എത്തീംഖാന വളപ്പിലെ മുന്തിരിവള്ളികളില്‍ മുന്തിരിക്കുലകള്‍ വിളഞ്ഞു തുടങ്ങി. യത്തീംഖാനയ്ക്കുള്ളിലെ തുറസ്സായ സ്ഥലത്ത് പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മുന്തിരിവള്ളികളില്‍ നിറം വന്നതും അല്ലാത്തതുമായ മുന്തിരിക്കുലകള്‍ കിടക്കുന്നത് കണ്ണിനു കുളിര്‍മ നല്‍കുന്ന കാഴ്ചയാണ്.

ഏഴു വര്‍ഷത്തിലധികമായി റമദാന്‍ കാലത്ത് മുടങ്ങാതെ കായ് പിടിക്കാറുള്ള മുന്തിരി കഴിഞ്ഞ നോമ്പുകാലത്ത് പിടിച്ചിരുന്നില്ല. യതീംഖാനയിലെ ഷാജഹാന്‍ അമാനി വര്‍ഷങ്ങള്‍ക്കുമുമ്പ് കൊല്ലം ആശ്രമത്തു നടന്ന പുഷ്പഫല സസ്യ പ്രദര്‍ശന മേളയില്‍ നിന്ന് വാങ്ങിക്കൊണ്ടുവന്ന മുന്തിരിത്തൈ ആണ് ഇന്ന് പടര്‍ന്നു പന്തലിച്ചു മുന്തരിക്കുലകള്‍ നിറഞ്ഞു നില്‍ക്കുന്നത്.

തങ്ങള്‍ പരിപാലിച്ചു വളര്‍ത്തിയ മുന്തിരിച്ചെടിയില്‍നിന്നു ലഭിക്കുന്ന മുന്തിരി ഉപയോഗിച്ച് നോമ്പ് തുറക്കുന്നത് സന്തോഷം തന്നെയാണെന്ന് കുട്ടികള്‍ പറയുന്നു. യത്തീംഖാന  ഭാരവാഹികളായ എം.എ. ബഷീര്‍, സലിം ഹാജി, ജീവനക്കാരായ ഷാജഹാന്‍ അമാനി, അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരും അന്തേവാസികളായ കുട്ടികളും ചേര്‍ന്നാണ് മുന്തിരിച്ചെടിയുടെ പരിപാലനം.

നാലാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികളാണ് ഇവിടെയുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA