പ്ലാസ്റ്റിക്കിനെ പടിക്കു പുറത്തുനിർത്താൻ മറിഞ്ഞു വീണ കമുകും പുതിനക്കൃഷിയിടമാകും

mint-cultivation
SHARE

കമുകിൽ പുതിന നന്നായി വളരും. പുതിന കൃഷി ചെയ്ത് വരുമാനം ഉണ്ടാക്കുന്ന കറുകുറ്റി സ്വദേശി ബാബു മണിയംകുഴിയുടെ കമുകിലെ പുതിന കൃഷി രീതി കേട്ടറിഞ്ഞ് കൃഷിയിടം കാണാൻ ഒട്ടേറെ പേരാണ് എത്തുന്നത്. മറിഞ്ഞു വീണ കമുക് തടികളിലാണു കൃഷി. നീളത്തിൽ പിളർന്ന കമുക് തടിയുടെ ചോറ് നീക്കം ചെയ്ത് മണ്ണും ചാണകവും നിറച്ച് തൈകൾ നടുന്നതാണ് രീതി.

വേഗത്തിൽ വിളവെടുക്കാൻ കഴിയുന്നതിനാലാണ് പുതിന നടുന്നത്. പ്രതിമാസം 2 കമുകിൻപാത്തിയിൽനിന്ന് 6 കിലോഗ്രാം പുതിനയില ലഭിക്കുമെന്ന് ബാബു പറയുന്നു. കീടനാശിനിയൊന്നും തളിക്കാതെ വളർത്തുന്നതിനാൽ കിലോയ്ക്ക് 100 രൂപ നിരക്കിൽ വാങ്ങാൻ ആളുണ്ട്. നിലവിൽ ആറു വിളവെടുപ്പ് കഴിഞ്ഞു. പിവിസി പൈപ്പ് ഉപയോഗിച്ചും പുതിന കൃഷി ചെയ്യാം.

പ്ലാസ്റ്റിക്കിനെ പടിക്കു പുറത്താക്കാനുള്ള അന്വേഷണമാണ് കമുക് പരീക്ഷിക്കാൻ കാരണമായത്. സാധാരണ രീതിയിൽ പുതിന നടുമ്പോൾ രണ്ടു തവണ വിളവെടുപ്പു കഴിഞ്ഞാൽ നടീൽ മിശ്രിതം മാറ്റണം. എന്നാൽ ബാബുവിന് ആറു മാസമായിട്ടും നടീൽ മിശ്രിതം മാറ്റേണ്ടി വന്നിട്ടില്ല. വിളവു കൂടുന്നുമുണ്ട്. 

കമുകിൽ കൃഷി ചെയ്യുമ്പോൾ മു കൾഭാഗത്തെ ചോറ് മാത്രമാണ് നീക്കം ചെയ്യുക. ഇത് ഉള്ളിൽ ഈർപ്പം നിലനിൽക്കാൻ സഹായിക്കും. രണ്ടു ദിവസത്തിലൊരിക്കൽ നനച്ചാൽ മതി. പച്ചച്ചാണകം വെള്ളത്തിൽ ലയിപ്പിച്ചതാണ് വളം. ജൈവ പച്ചക്കറിക്കൃ ഷിക്കാരനാണ് ബാബു. ഭാര്യ മാജിയാണ് സഹായി.

English summary: Eco Friendly Mint Farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA