ADVERTISEMENT

മുളക് മാത്രമല്ല ഏതു ഫലത്തിനും വളരുംതോറും കൂടുതൽ പോഷകങ്ങൾ ആവശ്യമുണ്ട്. വിത്തുകൾ പാകപ്പെടുത്താനും നിറം വരാനും രുചി വർധിക്കാനുമൊക്കെയുള്ള പോഷകങ്ങളുടെ വിതരണം ആവശ്യമായ സമയംതന്നെയാണ് ഇത്. പഴുപ്പിക്കാനും അടുത്ത തലമുറയിലേക്കുള്ള വിത്തുകൾ രൂപപ്പെടുത്താനും പാകപ്പെടുത്താനും ആ ചെടിക്ക് പോഷകങ്ങൾ വലിയിച്ചെടുത്തു കായ്കളിൽ നിറയ്ക്കേണ്ടതുണ്ട്.

അത്രയും പോഷകങ്ങളുടെ ലഭ്യത തടങ്ങളിൽ ഇല്ലെങ്കിൽ, തടങ്ങളിൽ നൽകാൻ കഴിഞ്ഞില്ലെങ്കിൽ, തടങ്ങളിൽ നൽകണമെന്ന ബോധ്യം ഇല്ലെങ്കിൽ തുടർന്നു മൊട്ടിട്ടു വിരിയുന്ന പൂക്കൾക്കും കായ്കൾക്കും അത്രയും പോഷകങ്ങളിൽ കുറവ് സംഭവിക്കാനും അത് തുടർന്നുള്ള വളർച്ചാ സമയത്തെ ഇലകളിൽ, പൂക്കളിൽ, ഫലങ്ങളിൽ കുറവുകൾ ഉണ്ടാക്കുകയും ചെയ്യാനും കാരണമാകും.

ഇതുപോലെ തന്നെ നാം ഭക്ഷണം കഴിക്കുന്നതിൽ കുറവ് വന്നാലും സംഭവിക്കുന്നുണ്ടല്ലോ. ഭക്ഷണം കുറയുംതോറും നമ്മളും തളർന്നു വീഴില്ലേ എന്നുവച്ചു ചില അവസ്ഥകളിൽ, ആവശ്യങ്ങൾ അനുസരിച്ച് സസ്യങ്ങളിൽ നിർത്തിത്തന്നെ പഴുപ്പിക്കുകയും വേണമല്ലോ. അങ്ങിനെ വരുമ്പോൾ വളപ്രയോഗം മെച്ചപ്പെടുത്തുകതന്നെ വേണം. ആവശ്യങ്ങളും ലക്ഷ്യങ്ങളും അനുസരിച്ചു വേണം ചെടികളുടെ പോഷക വിതരണം, ജലസേചനം എന്നിവയൊക്കെ നടത്തിയെടുക്കാൻ. പഴുപ്പിക്കണമെങ്കിൽ പഴുപ്പിക്കുക, പോഷകങ്ങൾ നൽകുക. അതെവിടെയും പോകില്ല, ആ ഫലങ്ങളിൽ വന്നുനിറയും. അതിലൂടെ നമുക്കും പോഷകങ്ങൾ ലഭിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് 

വേണുഗോപാൽ മാധവ്, അൾട്രാ-ഓർഗാനിഗ് ഫാം പ്രാക്ടീസ് കൺസൾട്ടന്റ്, മുറ്റത്തെ കൃഷി,

ഫോൺ: 9447462134

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com