ADVERTISEMENT

കോവിഡിന്റെ രണ്ടാം തരംഗത്തിന് ശക്തി കുറഞ്ഞിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിനൊപ്പം ആയുര്‍ വേദവും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പ്രസക്തമാണെന്നു പല പരീക്ഷണനിരിക്ഷണങ്ങളിലും തെളിഞ്ഞുവരികയാണ്. കോവിഡ് പ്രതിരോധത്തില്‍ ആടലോടകം എന്ന മരുന്നുചെടിയുടെ പ്രസക്തിയെ ക്കുറിച്ച് ഈ ഘട്ടത്തില്‍ അറിഞ്ഞിരിക്കുന്നതു നന്ന്. 

ശ്വാസകോശങ്ങളുടെ കരുത്തുറ്റ കാവല്‍ക്കാരനാണ് ആടലോടകം. കോവിഡിനു കാരണമാകുന്ന കൊറോണ വൈറസിന്റെ ഏറ്റവും വലിയ ഇടത്താവളമാണ് നമ്മുടെ ശ്വാസകോശമെന്ന് ഓര്‍മിക്കുക. കോവിഡ് പ്രധാനമായും ജീവനപഹരിക്കുന്നത് ശ്വാസകോശത്തില്‍ ന്യൂമോണിയ ബാധിച്ചും രക്തത്തിലെ ഓക്‌സിജന്റെ അളവു കുറച്ച് ശ്വാസകോശത്തെ പ്രവര്‍ത്തനരഹിതമാക്കിയുമാണ്.

കേന്ദ്ര ആയുഷ് മന്ത്രാലയം പുറത്തിറക്കിയ ഗവേഷണ റിപ്പോര്‍ട്ടുകളില്‍ ആടലോടകത്തിന്റെ ഇലയിലുള്ള 'വാസൈന്‍' എന്ന ആല്‍ക്കലോയിഡിന് കൊറോണ വൈറസിന്റെ പുറംകവചത്തിലുള്ള പ്രോട്ടീന്‍ തന്മാത്രകളെ പ്രവര്‍ത്തനരഹിതമാക്കാനുള്ള  കഴിവുണ്ടെന്നു വ്യക്തമാക്കുന്നു. അത്യാധുനിക സാങ്കേതികവിദ്യയായ സിലിക്കോ സ്‌ക്രീനിങ് പഠനത്തിലൂടെയാണ് ഇത് തെളിഞ്ഞത്. പ്രോട്ടീന്‍ എന്‍സൈം പ്രവര്‍ത്തനങ്ങളിലൂടെയാണ് വൈറസിന്റെ ആക്രമണം നിര്‍വീര്യമാക്കുന്നത്. കഴിഞ്ഞ വര്‍ഷമുണ്ടായ ഒന്നാം തരംഗത്തില്‍ തന്നെ ആടലോടകത്തിന് കൊറോണ വൈറസിന്റെ ആക്രമണം കുറയ്ക്കാനാകുമെന്ന് പല പരീക്ഷണങ്ങളിലും തെളിഞ്ഞിരുന്നു. 

മുന്‍ കാലങ്ങളില്‍ വീടുകളില്‍ മുറ്റത്തോ, തൊടിയിലോ ആടലോടകം നട്ടുവളര്‍ത്തിയിരുന്നു. ഇലയുടെ വലുപ്പം അനുസരിച്ച് രണ്ടിനങ്ങളുണ്ട്. വലിയ ഇലയുള്ള 15 ജോടിയില്‍പരം ഞരമ്പുകളുള്ള ഇനം വലിയ ആടലോടകമെന്നും 10ല്‍ താഴെ ജോടി ഞരമ്പുകള്‍ ഇലയിലുള്ള ചെറിയ ആടലോടകം ചിറ്റാടലോടകം എന്നും അറിയപ്പെടുന്നു. ഔഷധമൂല്യമേറെയുള്ളത് ചിറ്റാടലോടകം അഥവാ ചെറിയ ആടലോടകത്തിനാണ്. Justicia adhatoda അഥവാ Adhatoda bedomei എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കുറ്റിച്ചെടിയാണ് ആടലോടകം.  

കഫമിളകി വരാത്ത കടുത്ത ചുമയ്ക്കും കഫക്കെട്ടു മാറ്റി ചുമ മാറ്റാനും ആടലോടകത്തിന്റെ ഇലയിടിച്ചു പിഴിഞ്ഞ നീര് മുട്ടയില്‍ ചേര്‍ത്തോ, കല്‍ക്കണ്ടം ചേര്‍ത്തോ കഴിക്കാം. ബ്രോങ്കൈറ്റിസ്, ശ്വാസംമുട്ടല്‍, ജലദോ ഷം, ക്ഷയം, ആസ്തമ തുടങ്ങി മിക്ക ശ്വാസകോശരോഗങ്ങള്‍ക്കും ആടലോടകം മികച്ച ഔഷധമാണ്. ഇലകളും വേരുമാണ് മുഖ്യമായി ഉപയോഗിക്കുന്നത്. ശ്വാസകോശങ്ങളുടെ സങ്കോച- വികാസ ക്ഷമത കൂട്ടാനും ഇതു സഹായകം. 

തലപ്പു നടാം ഇപ്പോള്‍ 

നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ഇവയുടെ തലപ്പ് കാലവര്‍ഷാരംഭത്തോടുകൂടി നട്ടുപിടിപ്പിക്കാം. ചെടിച്ചട്ടിയിലോ, ഗ്രോബാഗിലോ നടാം. ജൈവവളങ്ങള്‍ നന്നായി കൊടുക്കണം.  

കേന്ദ്ര ഗവേഷണസ്ഥാപനങ്ങളായ സിഎസ്‌ഐആറും (CSIR) ആയുഷും (AYUSH)  സംയുക്തമായി നടത്തിയ പഠനത്തില്‍ ചിറ്റമൃതിനും ആടലോടകത്തിനും ഒരു പരിധിവരെ കോവിഡിനെ ചെറുക്കാന്‍ ശക്തിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പഠനങ്ങള്‍  നടക്കുന്നു. എലികളില്‍ നടത്തിയ പഠനത്തില്‍ കൊറോണ വൈറസ് ഏല്‍പിക്കുന്ന പരുക്കുകളില്‍നിന്നു ശ്വാസകോശങ്ങളെ സംരക്ഷിക്കാന്‍ ആടലോടകത്തിനു കഴിയുമെന്നു കണ്ടു. ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത കൂട്ടാനും കഴിയും. രക്തദോഷം, പനി, നീര്, ത്വഗ്രോഗങ്ങള്‍ എന്നി ശമിപ്പിക്കാനും കഴിവുണ്ടെന്നു കാണുന്നു. 

കൃഷിവിഭാഗം മേധാവി, നാഗാര്‍ജുന, തൊടുപുഴ.

ഫോണ്‍: 9495508344

English summary:  Justicia adhatoda leaves extract is a strong remedy for COVID

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com